എഡിറ്റര്‍
എഡിറ്റര്‍
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി യന്തിരന്‍ 2.0 വിന്റെ രണ്ടാമത്തെ മേക്കിംങ് വീഡിയോ പുറത്ത് വിട്ടു
എഡിറ്റര്‍
Sunday 8th October 2017 1:05pm


ചെന്നൈ: ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറേ പ്രതീക്ഷകളോടെ കാത്തുനില്‍ക്കുന്ന രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ മേക്കിംഗ് വീഡിയോയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി.

രജനീകാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സ്ണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാനാണ്.ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ പ്രതിനായകനാകുന്ന ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന രംഗങ്ങളുടെ ചിത്രീകരണ രീതി വീഡിയോയില്‍ പറയുന്നുണ്ട്.


Also Read പൊതുപരിപാടികള്‍ നടത്തുന്നത് മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി; പൊലീസിന് അനുമതി നിഷേധിക്കാനാവില്ല


രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് 2017 ഒക്ടോബറിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ 2018 ജനുവരി 25ലേക്ക് റിലീസ് മാറ്റി വെക്കുകയായിരുന്നു. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് 2.0 വിന്റെ ആക്ഷന്‍ ഒരുക്കുന്നത്.

Advertisement