തുകരശ്ശേരി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ; 31 പേര്‍ ചികിത്സ തേടി
Kerala News
തുകരശ്ശേരി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ; 31 പേര്‍ ചികിത്സ തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2019, 4:44 pm

തിരുവല്ല: വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധയേറ്റു. തിരുവല്ലയിലെ തുകരശ്ശേരി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 31 വിദ്യാര്‍ത്ഥികളാണ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാലയം ക്രിസ്തുമസ് അവധിക്ക് വേണ്ടി അടച്ചിരുന്നു. അതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. പിന്നീട് 31 പേര്‍ ചികിത്സ തേടുകയായിരുന്നു.

സ്‌ക്കൂളിലെ വെള്ളം പരിശോധനക്കയച്ചെങ്കിലും രോഗകാരണമായ യാതൊന്നും തന്നെ അതില്‍ കണ്ടെത്താനായാട്ടില്ല.

എന്നാല്‍ ഈ മുപ്പത്തിയൊന്ന് കുട്ടികളും സംസ്ഥാന യുവജനോത്സവത്തിലും പ്രവൃത്തിപരിചയ മേഖലകളിലും പങ്കെടുത്തവരാണ്. അവിടെ പോയതിന് ശേഷമായിരിക്കാം രോഗബാധയുണ്ടായത് എന്ന നിഗമനത്തിലാണ് അധികൃതര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ