കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ച് യെദ്യൂരപ്പ
Karnataka Election
കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ച് യെദ്യൂരപ്പ
ന്യൂസ് ഡെസ്‌ക്
Thursday, 17th May 2018, 5:52 pm

ബംഗലൂരു: ബി.ജെ.പി അധികാരത്തിലേറിയെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ പുതിയ തന്ത്രവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ. കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ചിട്ടുള്ള റിസോര്‍ട്ടിന്റെ സുരക്ഷ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചു.

റിസോര്‍ട്ടിനുമുന്നില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരെ യെദ്യൂരപ്പ തിരിച്ചുവിളിച്ചു.

അതേസമയം കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിക്കെതിരെ പുതിയ നീക്കവുമായി ഗോവയിലെ കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തിലേറിയ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍ അനുവാദം തേടി.

ALSO READ:  കര്‍ണാടക പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തിയ കര്‍സേവ

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ഗോവയില്‍ ബി.ജെ.പി അധികാരത്തിലേറിയത്.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ പിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കമ്പോഴേക്കും കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ രാജിവെപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പി പൂര്‍ത്തിയാക്കിയിരുന്നു.

2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസായിരുന്നു.