എഡിറ്റര്‍
എഡിറ്റര്‍
ജയരാജനും ശ്രീമതിയും ഖേദപ്രടനം നടത്തിയിരുന്നു; താക്കീത് വിശദീകരണം കേട്ടശേഷമെന്നും യെച്ചൂരി
എഡിറ്റര്‍
Wednesday 19th April 2017 5:59pm

 


ന്യൂദല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍ എം.എല്‍.എയും പി.കെ ശ്രീമതി ടീച്ചര്‍ എം.പിയും ഖേദ പ്രകടനം നടത്തിയതായ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
സീതാറം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് യെച്ചൂരി ഇരുവരും ഖേദപ്രടനം നടത്തിയിരുന്നെന്നും വിശദീകരണം കേട്ടശേഷമാണ് നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കിയത്.


Also read ‘ഞങ്ങള്‍ ലാലേട്ടനെ ട്രോളും തെറിപറയും പക്ഷെ പുറത്തുന്നൊരുത്തന്‍ വല്ലതും പറഞ്ഞാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കൂല്ലെടാ’; കമാല്‍ റാഷിദിനെ വലിച്ച് ഒട്ടിച്ച് ട്രോളന്മാര്‍ 


സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് താക്കീത് നല്‍കുവാന്‍ തീരുമാനിച്ചതെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളെ താക്കീത് നല്‍കുവാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിക്കവേയാണ് ഇരുവരോടും വിശദീകരണം തേടിയിരുന്നെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത് സംസ്ഥാനഘടകം പരിശോധിക്കേണ്ട കാര്യമാണെന്നും യെച്ചൂരി വ്യക്തമാക്കി.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീടും സമാനമായ ആരോപണങ്ങള്‍ ജയരാജനെതിരെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Advertisement