'നിരാശയുടെയും തീവ്ര വേദനയുടെയും ഒരു വർഷം'; മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ വിമർശനവുമായി കോൺ​ഗ്രസ്
national news
'നിരാശയുടെയും തീവ്ര വേദനയുടെയും ഒരു വർഷം'; മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ വിമർശനവുമായി കോൺ​ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 4:53 pm

ന്യൂദൽഹി: മോദി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ നിരാശയുടെയും, തീവ്ര വേദനയുടെയും പരാജയപ്പെട്ട സംവിധാനങ്ങളുടെയും ഒരു വർഷമാണ് കടന്നു പോയതെന്ന വിമർശനവുമായി കോൺ​ഗ്രസ്.

മോദി സർക്കാർ അധികാരത്തിലേറി ആറ് വർഷം പിന്നിടുമ്പോൾ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വേരുകൾ നശിച്ച് വിഭാ​ഗീയ താത്പര്യങ്ങളും വർ​ഗീയതയുമാണ് ശക്തിപ്പെട്ടതെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി.വേണു​ഗോപാൽ പറഞ്ഞു.

കൊവിഡ് സമയത്ത് കോൺ​ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് എന്ന ബി.ജെ.പിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കെ.സി.വേണു​ഗോപാൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയ്ക്ക് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരിക എന്നത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാർ ആറ് വർഷം പിന്നിടുമ്പോൾ മനസിലാകുന്നത് ജനങ്ങളുമായി യുദ്ധത്തിലാണ് ഈ സർക്കാരെന്നാണ്. അവരുടെ മുറിവുകൾ ഉണക്കുന്നതിന് പകരം കൂടുതൽ ആഴത്തിൽ മുറിവേൽപ്പിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
പാവങ്ങളെ വേദനിപ്പിച്ച് സമ്പന്നർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തിരമായി പാർലമെന്റ് വെർച്ച്വൽ ആയെങ്കിലും കൂടണമെന്നും സുർജേവാലയും പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക