മുസ്‌ലിങ്ങള്‍ ചുംബനത്തെ ഭയക്കണോ?
Daily News
മുസ്‌ലിങ്ങള്‍ ചുംബനത്തെ ഭയക്കണോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th December 2014, 11:54 am

“പ്രതിഷേധത്തിന് എതിരായി മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവച്ച പല കാരണങ്ങളിലൊന്ന് പലവട്ടം ആവര്‍ത്തിക്കപ്പെട്ടതാണ്; അതായത് പരസ്യ ചുംബനം ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. അങ്ങേയറ്റം ലിംഗപരവും സദാചാരപരവുമായി ചുംബനം, പ്രണയം, പ്രതിഷേധം എന്നിവയെല്ലാം മനസ്സിലാക്കപ്പെട്ടപ്പോള്‍, സദാചാര പോലിസിങ്ങിന് എതിരായ ഈ പ്രതിഷേധം, പരസ്യമായ ലൈംഗിക വേഴ്ചയ്ക്ക് അനുകൂലമായുള്ള പ്രചാരണമല്ല, മറിച്ച് സ്‌നേഹത്തിന്റെ രാഷ്ടീയമായ പ്രകാശനമായിരുന്നു എന്ന വസ്തുത പരിഗണിക്കപ്പെടാതെ പോയി. പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രകാശനത്തിന്റെയും ഇടമായി ശരീരത്തെ ഉപയോഗിച്ച ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രധാനമായ രാഷ്ട്രീയ വശത്തെയും മുസ്‌ലിം ജനസമൂഹങ്ങളുടെ ചരിത്രത്തെയും ബോധപൂര്‍വം നിശബ്ദമാക്കിക്കൊണ്ട് കിസ് ഓഫ് ലവിന് ഒരേയൊരു അര്‍ഥം കല്‍പ്പിച്ചുനല്‍കുകയായിരുന്നു കൂട്ടായ്മയെ എതിര്‍ത്തവര്‍.” ഡോ. പി.കെ. യാസര്‍ അറാഫത്ത് എഴുതുന്നു….


yasser-Arafat
(ഉണ്ണി  ആര്‍. എഡിറ്റ് ചെയ്ത് ഡി.സി ബുക്‌സ് ഇറക്കാന്‍ പോകുന്ന “ചുംബിക്കുന്ന മനുഷ്യര്‍, ചുംബിക്കാത്ത മനുഷ്യര്‍-ഭൂമിയില്‍ രണ്ടുതരം മനുഷ്യരേയുള്ളു” എന്ന ഗ്രന്ഥത്തിലുള്‍പ്പെടുത്തുന്ന ലേഖനം.)

ഒരു ഹിന്ദു സാംസ്‌കാരിക ഭൂരിപക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നതിലാണ് ഇന്ത്യന്‍ ദേശീയതയുടെ രാഷ്ട്രീയ ഉള്ളടക്കമായി (അന്തസത്തയായി) സ്വയം അവരോധിച്ചുകഴിഞ്ഞ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അടുത്തകാലത്തായി കേരളമടക്കം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും കാര്യമായ ശക്തി നേടാന്‍ (sufficient momentum) ഈ പ്രക്രിയയ്ക്ക് ആയിട്ടുമുണ്ട്. സ്വന്തം പ്രത്യയശാസ്ത്രം കൊണ്ടും ഭൗതികസാന്നിധ്യം കൊണ്ടും ആരംഭകാലം മുതല്‍ക്കുതന്നെ കേരളത്തിന്റെ സാമൂഹികജീവിതത്തിലേക്കു കടന്നുകയറാന്‍ ഹിന്ദുത്വശക്തികള്‍ സദാശ്രമിക്കുന്നുമുണ്ട്. (Osella and Osella 2000)

ഹിന്ദുത്വം കേരളത്തില്‍

ഹിന്ദുത്വശക്തികള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള തിരഞ്ഞെടുപ്പു നേട്ടം സ്വായത്തമാക്കാന്‍ കഴിയാത്ത അവസാനത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം. എങ്കിലും, ഭിവാന്തി മുതല്‍ അലിഗഡ് വരെയുള്ള ഇന്ത്യയുടെ ധാരാളം ഭാഗങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെയും കൊലപാതകങ്ങളുടെയും പിടിയിലമര്‍ന്ന എഴുപതുകളുടെ തുടക്കം തൊട്ടേ മലയാളി സമൂഹത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സാന്നിധ്യം പല വഴികളില്‍ പ്രകടമാണ്. വിശാല ഹിന്ദു പ്രത്യയശാസ്ത്ര ശൃംഖലയാല്‍ ആകൃഷ്ടരായ ധാരാളം ഹിന്ദു യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ എഴുപതുകളുടെ ആരംഭം മുതല്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ക്കായിട്ടുമുണ്ട്.

വിശുദ്ധ ഗ്രന്ഥത്തിന്റെ (textual purity) ഘടനയ്ക്ക് അകത്തുനിന്ന് ഇസ്‌ലാമിക സ്വയംഭരണത്തിനായി വാദിച്ച വിശാല ഇസ്‌ലാമിക പ്രത്യയശാസ്ത്ര, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും കേരളത്തില്‍ എഴുപതുകളുടെ രണ്ടാം പകുതി തൊട്ടാണ് ഉണ്ടായത്.

ഉത്തരേന്ത്യയില്‍ നടന്നതുപോലെയുള്ള അക്രമാസക്തമായ ശാരീരിക അടിച്ചമര്‍ത്തല്‍ രീതികള്‍, കേരളത്തിലെ സവിശേഷമായ സാമൂഹികചരിത്രം കൊണ്ടും ജനതയുടെതന്നെ പ്രത്യേകത കൊണ്ടും ഇവിടെ സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ ആര്‍.എസ്.എസ് കൂടുതല്‍ മൃദുവായ പ്രത്യയശാസ്ത്ര പ്രചാരണരീതിയാണ് ഇവിടെ സ്വീകരിച്ചത്. ഇടയ്ക്കിടെയുള്ള ശാരീരിക ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് മലബാറിലെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഉന്നം വച്ചിരുന്നത്.

മറ്റിടങ്ങളിലേതു പോലെ കേരളത്തിലും എഴുപതുകളുടെ തുടക്കത്തിലാണ് ആദ്യത്തെ ഹിന്ദുത്വ പരീക്ഷണം അരങ്ങേറിയത്. “തലശേരിയില്‍ മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചു” എന്ന പതിവു വാദമാണ് അന്നു മുന്നോട്ടുവച്ചത്. ഈ ലൈംഗികരാഷ്ട്രീയം  അങ്ങേയറ്റം വലിയ സംഘര്‍ഷവും അക്രമങ്ങളും അഴിച്ചുവിട്ടു. പക്ഷേ സി.പി.ഐ.എമ്മിന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് അതു വേഗം തന്നെ കെട്ടടങ്ങി; പ്രദേശത്തെ മുസ്‌ലീങ്ങള്‍ ഇക്കാര്യം വ്യാപകമായി അംഗീകരിക്കുകയുണ്ടായി.


കിസ് ഓഫ് ലവിനെക്കുറിച്ചുള്ള അവരുടെ വികാരങ്ങള്‍ക്ക് ധാരാളം സര്‍വകലാശാലകളില്‍ പ്രതിധ്വനികളുണ്ടായി; പ്രത്യേകിച്ചും ഹൈദരാാദ് കേന്ദ്ര സര്‍വകലാശാലയില്‍. അവിടേക്കും നീണ്ട “കിസ് ഓഫ് ലവ്” പ്രതിഷേധത്തെ തുടര്‍ന്ന് സൈബര്‍ ലോകത്ത് തീവ്രമായ ചര്‍ച്ചകള്‍ ഒരുപാടു നടക്കുകയുണ്ടായി. വ്യാപകമായി പ്രചരിക്കപ്പെട്ട പ്രതിഷേധ സ്ഥലത്തു നിന്നുള്ള ഒരു ചിത്രത്തില്‍, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്), സുന്നി യുവജനസംഘം (എസ്.വൈ.എസ്), പോപുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് തുടങ്ങിയ ചില പ്രധാനപ്പെട്ട മുസ്‌ലിം സംഘടനകളുടെ രൂക്ഷതയേറിയ എതിര്‍ പ്രതിഷേധം തെളിഞ്ഞുകാണാമായിരുന്നു. പരമ്പരാഗത സുന്നി സംഘടനകളുണ്ടാക്കിയ പോസ്റ്ററുകളിലൊന്ന് ഇങ്ങനെയായിരുന്നു: “”ലൈംഗികചൂഷണത്തിന് എതിരെ സത്യാഗ്രഹം””. അതേസമയം ക്യാംപസ് ഫ്രണ്ടിന്റെ തീര്‍ത്തും പിന്തിരിപ്പനായ പോസ്റ്ററുകള്‍ പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത് “കന്നുകാലികള്‍”, “ആഭാസം” തുടങ്ങിയ അധിക്ഷേപങ്ങളിലൂടെയാണ്.


campuss-front

മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലവിനെതിരെ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം


ഹിന്ദുത്വ ശക്തികളുടെ ലൈംഗികപരവും പ്രത്യയശാസ്ത്രപരവുമായ വര്‍ത്തമാനകാല വാദമുഖങ്ങളുടെ ഉഗ്രതയും വ്യാപനവും കേരളത്തിന്റെ വിദൂരമായ ഉള്‍പ്രദേശങ്ങളില്‍ പോലും എന്തിനേറെ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയിലെ സാമൂഹിക ബന്ധങ്ങള്‍ കുറച്ചുകാലമായി സംഘര്‍ഷഭരിതമായി തുടരുന്ന മലബാറില്‍ പോലും കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് കാണാം.

പ്രതിഷേധം

ഹിന്ദുത്വശക്തികളുടെ ലൈംഗികരാഷ്ട്രീയത്തിന്റെ പ്രധാന ഭാഗമായ സദാചാര പൊലീസിങ്ങിന് എതിരെയുള്ള “കിസ് ഓഫ് ലവ്” (കെ.ഒ.എല്‍) പ്രതിരോധക്കൂട്ടായ്മയുടെ പ്രസക്തിയെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വലിയൊരു വിഭാഗം ചെറുപ്പക്കാരുടെ സൈബര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നവംബര്‍ 2ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം നടന്നത്. അതിനു ഗണ്യമായ തോതില്‍ ഐക്യദാര്‍ഢ്യവുമുണ്ടായി. കേരളത്തിന്റെ സാമൂഹികഘടനയ്ക്കകത്തു സംജാതമായിരിക്കുന്ന ഹിന്ദുത്വ സാംസ്‌കാരിക മേല്‍ക്കോയ്മയ്ക്ക് എതിരായിക്കൂടിയായിരുന്നു ഈ ഐക്യദാര്‍ഢ്യം. കേരളത്തിലെ ഹിന്ദുത്വശക്തികളെ വിലയിരുത്തകയല്ല എന്റെ ലക്ഷ്യം. എന്നാല്‍ ഇവിടെ ഹിന്ദുത്വാവബോധം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍തന്നെ ചുംബനസമരവുമായി ബന്ധപ്പെട്ട് ചില മുസ്‌ലിം സംഘടനകളെടുത്തിട്ടുള്ള പിന്തിരിപ്പന്‍ നിലപാടുകളിലാണ് ഞാന്‍ ഊന്നുന്നത്. [1]

കേരളത്തിലെ മിക്കവാറും എല്ലാ മുസ്‌ലിം സംഘടനകളും കെ.ഒ.എല്‍ കൂട്ടായ്മയോടുള്ള തങ്ങളുടെ വിദ്വേഷം പ്രകടിപ്പിച്ചുവെന്നാണ് പ്രതിഷേധസ്ഥലത്തു നിന്നുള്ള വിവരണങ്ങളും ദൃശ്യങ്ങളും കാണിക്കുന്നത്.

ഡൗണ്‍ ടൗണ്‍ കഫേയിലെ അനാശാസ്യമെന്ന പേരില്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ട ദൃശ്യങ്ങള്‍


കിസ് ഓഫ് ലവിനെക്കുറിച്ചുള്ള അവരുടെ വികാരങ്ങള്‍ക്ക് ധാരാളം സര്‍വകലാശാലകളില്‍ പ്രതിധ്വനികളുണ്ടായി; പ്രത്യേകിച്ചും ഹൈദരാാദ് കേന്ദ്ര സര്‍വകലാശാലയില്‍. അവിടേക്കും നീണ്ട “കിസ് ഓഫ് ലവ്” പ്രതിഷേധത്തെ തുടര്‍ന്ന് സൈബര്‍ ലോകത്ത് തീവ്രമായ ചര്‍ച്ചകള്‍ ഒരുപാടു നടക്കുകയുണ്ടായി. വ്യാപകമായി പ്രചരിക്കപ്പെട്ട പ്രതിഷേധ സ്ഥലത്തു നിന്നുള്ള ഒരു ചിത്രത്തില്‍, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്), സുന്നി യുവജനസംഘം (എസ്.വൈ.എസ്), പോപുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് തുടങ്ങിയ ചില പ്രധാനപ്പെട്ട മുസ്‌ലിം സംഘടനകളുടെ രൂക്ഷതയേറിയ എതിര്‍ പ്രതിഷേധം തെളിഞ്ഞുകാണാമായിരുന്നു. പരമ്പരാഗത സുന്നി സംഘടനകളുണ്ടാക്കിയ പോസ്റ്ററുകളിലൊന്ന് ഇങ്ങനെയായിരുന്നു: “”ലൈംഗികചൂഷണത്തിന് എതിരെ സത്യാഗ്രഹം””. അതേസമയം ക്യാംപസ് ഫ്രണ്ടിന്റെ തീര്‍ത്തും പിന്തിരിപ്പനായ പോസ്റ്ററുകള്‍ പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത് “കന്നുകാലികള്‍”, “ആഭാസം” തുടങ്ങിയ അധിക്ഷേപങ്ങളിലൂടെയാണ്.[2]

അടുത്ത പേജില്‍ തുടരുന്നു


ആശയാധിഷ്ഠിതമായും പ്രവൃത്തികളിലൂടെയും ശരീരത്തിന്റെ മണ്ഡലത്തില്‍ മുഹമ്മദ് നബി മുന്നോട്ടുവയ്ക്കുകയും പില്‍ക്കാലത്തു മധ്യകാല സൂഫിവര്യന്‍മാര്‍ പിന്തുടരുകയും ചെയ്ത വിപ്ലവാത്മകമായ ചുവടുകളെ നിശബ്ദമാക്കാന്‍ ചില മുസ്‌ലിം സംഘടനകള്‍ ശ്രമിച്ച രീതിയിലേയ്ക്ക് ശ്രദ്ധ നല്‍കാന്‍ ഈ സാഹചര്യത്തിലാണ് ഞാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വശക്തികളുടെ കാലത്ത് പരസ്യമായ സ്‌നേഹപ്രകടനങ്ങളടക്കമുള്ള വിഷയങ്ങളെ എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ച് വഴി കാട്ടാന്‍, ഇസ്‌ലാമിക ചരിത്രത്തിന്റെ ഈയൊരു വശത്തെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പിനാകും. ഈ വിഷയങ്ങള്‍ ഹ്രസ്വമായി ചര്‍ച്ച ചെയ്യാനും നിരോധം, സ്‌നേഹത്തിന്റെ പ്രകാശനം, വിശദീകരണം, വ്യക്തികള്‍ക്കുള്ളിലെ ബന്ധങ്ങള്‍ തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് എന്റെ ശ്രമം.


kol-delhiഡല്‍ഹിയില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു മുന്നില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു..


കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫ് (മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോഴിക്കോട്ടു നടന്ന പ്രതിഷേധത്തില്‍ വച്ച്, കിസ് ഓഫ് ലവ് കൂട്ടായ്മ ഇസ്‌ലാമിക സംസ്‌കാരത്തിനു വിരുദ്ധമാണെന്ന് അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യന്‍ യൂത്ത് ലീഗ് (ഐ.യു.എല്‍) ഒരേ അളവില്‍ കിസ് ഓഫ് ലവിനെയും സദാചാര പൊലീസിങ്ങിനെയും എതിര്‍ക്കുകയെന്ന വ്യക്തതയില്ലാത്ത നിലപാടാണു സ്വീകരിച്ചത്. [3] മറ്റു മുസ്‌ലിം സംഘടനകളും തുല്യമായ രീതിയില്‍ പ്രതിഷേധത്തിന് എതിരായിരുന്നു.

പലവിധ പരസ്യപ്രസ്താവനകളിലൂടെയാണ് അവര്‍ തങ്ങളുടെ മനോവേദന പ്രകടിപ്പിച്ചത്. ചിലരാകട്ടെ സുചിന്തിതമായ മൗനം പുലര്‍ത്തി. പത്രക്കുറിപ്പില്‍ ശരിക്കും “നിശബ്ദത പ്രതിഷേധവും കൂടിയാണ്” എന്നു പറഞ്ഞ മുസ്‌ലിം യൂത്ത് ലീഗ് കിസ് ഓഫ് ലവിനെ അങ്ങേയറ്റം വിമര്‍ശിച്ചു. ജമാ അത്തെ ഇസ്‌ലാമി ഹിന്ദിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) പ്രതിഷേധത്തിന്റെ ഉള്ളടക്കം, രൂപം, രാഷ്ട്രീയം, രീതി, ജാതി, വര്‍ഗഘടന എന്നിവയെപ്പറ്റി ഗൗരവതരമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയുണ്ടായി.

ഇങ്ങനെയുള്ള വികാരങ്ങളും പ്രസ്താവനകളും സര്‍വകലാശാലകളില്‍ ഉടനീളം പ്രതിധ്വനിച്ചെങ്കിലും കൂടുതല്‍ സ്പഷ്ടമായത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലായിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളെുടെയും എസ്.ഐ.ഒ, എം.എസ്.എഫ് പോലുള്ള സംഘടനകളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ വന്ന  അംബേദക്കര്‍ സ്റ്റുഡന്റ് അസ്സോസിയേഷനെന്ന ദളിത് വിദ്യാര്‍ത്ഥി സംഘടനയും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.[4] ഹൈദരാബാദ് സര്‍വകലാശാല ക്യാംപസില്‍ മുസ്‌ലിം വിദ്യാര്‍ഥി സംഘടനകളുടേതിനു സമാനമായ അഭിപ്രായങ്ങളാണ് അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രകടിപ്പിച്ചത്.

പ്രതിഷേധത്തിന് എതിരായി മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവച്ച പല കാരണങ്ങളിലൊന്ന് പലവട്ടം ആവര്‍ത്തിക്കപ്പെട്ടതാണ്; അതായത് പരസ്യ ചുംബനം ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. അങ്ങേയറ്റം ലിംഗപരവും സദാചാരപരവുമായി ചുംബനം, പ്രണയം, പ്രതിഷേധം എന്നിവയെല്ലാം മനസ്സിലാക്കപ്പെട്ടപ്പോള്‍, സദാചാര പോലിസിങ്ങിന് എതിരായ ഈ പ്രതിഷേധം, പരസ്യമായ ലൈംഗിക വേഴ്ചയ്ക്ക് അനുകൂലമായുള്ള പ്രചാരണമല്ല, മറിച്ച് സ്‌നേഹത്തിന്റെ രാഷ്ടീയമായ പ്രകാശനമായിരുന്നു എന്ന വസ്തുത പരിഗണിക്കപ്പെടാതെ പോയി.

പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രകാശനത്തിന്റെയും ഇടമായി ശരീരത്തെ ഉപയോഗിച്ച ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രധാനമായ രാഷ്ട്രീയ വശത്തെയും മുസ്‌ലിം ജനസമൂഹങ്ങളുടെ ചരിത്രത്തെയും ബോധപൂര്‍വം നിശബ്ദമാക്കിക്കൊണ്ട് കിസ് ഓഫ് ലവിന് ഒരേയൊരു അര്‍ഥം കല്‍പ്പിച്ചുനല്‍കുകയായിരുന്നു കൂട്ടായ്മയെ എതിര്‍ത്തവര്‍.

ആശയാധിഷ്ഠിതമായും പ്രവൃത്തികളിലൂടെയും ശരീരത്തിന്റെ മണ്ഡലത്തില്‍ മുഹമ്മദ് നബി മുന്നോട്ടുവയ്ക്കുകയും പില്‍ക്കാലത്തു മധ്യകാല സൂഫിവര്യന്‍മാര്‍ പിന്തുടരുകയും ചെയ്ത വിപ്ലവാത്മകമായ ചുവടുകളെ നിശബ്ദമാക്കാന്‍ ചില മുസ്‌ലിം സംഘടനകള്‍ ശ്രമിച്ച രീതിയിലേയ്ക്ക് ശ്രദ്ധ നല്‍കാന്‍ ഈ സാഹചര്യത്തിലാണ് ഞാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വശക്തികളുടെ കാലത്ത് പരസ്യമായ സ്‌നേഹപ്രകടനങ്ങളടക്കമുള്ള വിഷയങ്ങളെ എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ച് വഴി കാട്ടാന്‍, ഇസ്‌ലാമിക ചരിത്രത്തിന്റെ ഈയൊരു വശത്തെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പിനാകും. ഈ വിഷയങ്ങള്‍ ഹ്രസ്വമായി ചര്‍ച്ച ചെയ്യാനും നിരോധം, സ്‌നേഹത്തിന്റെ പ്രകാശനം, വിശദീകരണം, വ്യക്തികള്‍ക്കുള്ളിലെ ബന്ധങ്ങള്‍ തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് എന്റെ ശ്രമം.

അടുത്ത പേജില്‍ തുടരുന്നു


“”പ്രവാചകനോടൊപ്പം ഒരു കമ്പിളിപ്പുതപ്പിനു കീഴെ കിടക്കുമ്പോള്‍ എനിക്ക് ആര്‍ത്തവമുണ്ടായി. ഞാന്‍ ഊര്‍ന്നുമാറി ആര്‍ത്തവവസ്ത്രങ്ങള്‍ ധരിച്ചു. അദ്ദേഹം ചോദിച്ചു: നിനക്ക് ആര്‍ത്തവമായോ?”” “ഉവ്വ്” ഞാന്‍ മറുപടി നല്‍കി. അദ്ദേഹം എന്നെ വിളിച്ച് അതേ പുതപ്പിനു കീഴെ അദ്ദേഹത്തോടൊപ്പം കിടത്തി.


poets-kiss-protestകോഴിക്കോട് ചുംബബനസമരത്തിനു മുന്നോടിയായി നടന്ന ചുംബന കാവ്യ സായാഹ്നം കവികള്‍ ചുംബിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.


ശരീരം, അടുപ്പം, പിന്നെ ചുംബനവും

ആണ്‍, പെണ്‍ മനുഷ്യശരീരങ്ങളുടെ വിമോചനമാണ് പ്രവാചകന്റെ ഏറ്റവും പ്രധാനമായ ആശയങ്ങളിലൊന്ന്; അതുപോലെ അതിന്റെ ഉള്ളടക്കങ്ങളെയും വികാരങ്ങളെയും “വിശുദ്ധി”യെകുറിച്ചുള്ള ഗോത്രപരമായ ധാരണകളില്‍ നിന്നും മതപരവും സദാചാരപരവുമായ വിലക്കുകളില്‍ നിന്നും വിമോചിപ്പിക്കുകയും ചെയ്യുക.

ഖുര്‍ആനും ഹദീസുകളുമടങ്ങുന്ന ഇസ്‌ലാമിന്റെ പ്രധാന പ്രമാണ പാരമ്പര്യങ്ങളും മുസ്‌ലീങ്ങളുടെ വിശാല ചരിത്രവും ഈ വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍, ദൈവശാസ്ത്രപരമായ വീക്ഷണകോണില്‍ നിന്നുകൊണ്ട് മനുഷ്യശരീരവുമായി ബന്ധപ്പെട്ടു വേണ്ടുവോളം ഉദാഹരണങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ തന്നെ, പ്രവാചകന്റെയും സൂഫികളുടെയും പ്രവൃത്തികള്‍ ചുംബനങ്ങളുടെയും സ്പര്‍ശനത്തിന്റെയും സ്‌നേഹബദ്ധമായ ശരീരചലനങ്ങളുടെയും സദാചാരപരവും രാഷ്ട്രീയപരവുമായ വശങ്ങളെക്കുറിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ഖുര്‍ആനിലെ സൂറത്തുല്‍ നൂര്‍ സ്പര്‍ശനം, ശാരീരിക അടുപ്പം, സ്വീകാര്യമായ ശാരീരിക ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഹദീസുകളുടെ ഭാഷാശാസ്ത്രമാകട്ടെ, വ്യക്തികള്‍ക്കിടയിലെ ശാരീരികവും കാല്‍പ്പനികവും ലൈംഗികവുമായ സാധ്യതകള്‍ കാണിച്ചുതരുന്നു.

womrn-movement-capture-the-nightകോഴിക്കോട് ചുംബബനസമരത്തിനു മുന്നോടിയായി ബീച്ചില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന “ഇരുട്ട് നുണയാമെടികളെ” പരിപാടി..


ആളുകള്‍ പരസ്പരം കൈമാറുന്ന ചുംബനങ്ങളും ആലിംഗനങ്ങളും (കുറഞ്ഞപക്ഷം പുരുഷന്‍മാര്‍ക്കിടയിലെങ്കിലും) ക്രിമിനല്‍ കുറ്റമായി അവര്‍ പരിഗണിക്കുന്നില്ല. അബു ഹുറൈറ ആഖ്യാനം ചെയ്യുന്ന ഒരു ഹദീസ്, പ്രവാചകന്‍ നടത്തിയ ഒരു ചുബനപ്രവൃത്തിയുടെ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

അഖ്‌റ ബിന്‍ ഹസ്‌റത് അബീസ് അല്‍ തമീം അടുത്തിരിക്കുമ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ ഹസന്‍ ബിന്‍ അലിയെ ചുംബിച്ചു. അഖ്‌റ പറഞ്ഞു: എനിക്കു പത്തുകുട്ടികളുണ്ട്. ഞാന്‍ അവരിലാരെയും ചുംബിച്ചിട്ടില്ല. അല്ലാഹുവിന്റെ ദൂതന്‍ അവനെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു:””മറ്റുള്ളവരോടു കരുണ കാണിക്കാത്തവരെ, കാരുണ്യത്തോടെ പരിചരിക്കാനാവില്ല.”” (Sahih al-Bukhari in Khan 1997, 8-73: 26).

സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും പ്രകടനമായാണ് പ്രവാചകന്‍ ചുംബനത്തെ കരുതിയിരുന്നത്; തീര്‍ത്തും സ്വകാര്യമായ ഒന്നായിട്ടല്ലെങ്കിലും. അതിനേക്കാള്‍ അധികമായി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവൃത്തിയായാണ് അതിനെ കരുതിയിരുന്നത്. മറ്റൊരുഹദീസില്‍ ആയിഷ പറയുന്നു:

ഒരു ബദൂവി പ്രവാചകന്റെ അടുത്തുവന്നു പറഞ്ഞു; “അങ്ങ് (ആളുകള്‍) ആണ്‍കുട്ടികളെ ചുംബിക്കുന്നു! ഞങ്ങള്‍ അവരെ ചുംബിക്കാറില്ല”. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “”അല്ലാഹു നിങ്ങളുടെ ഹൃദയത്തില്‍ നിന്നു കാരുണ്യത്തെ എടുത്തുമാറ്റിയിട്ടുങ്കെില്‍ വീണ്ടും അവിടെ കാരുണ്യം കൊണ്ടുവയ്ക്കാന്‍ എനിക്കാവില്ല.”” (Sahih al-Bukhari in Khan 1997, 8-73: 27).


അതുപോലെ, പ്രവാചകന്റെ ജീവിതത്തിലെ ശാരീരികവും വൈകാരികവുമായ ദൃഢബന്ധങ്ങളെ അടഞ്ഞതോ മാറ്റിനിര്‍ത്തപ്പെടേണ്ടതോ ആയി പരിഗണിച്ചിരുന്നില്ലെന്നാണ് ഇസ്‌ലാമിന്റെ പ്രമാണ പാരമ്പര്യം കാണിക്കുന്നത്. സ്വീകാര്യം, അസ്വീകാര്യം, സ്വകാര്യം എന്നെല്ലാം അവയെ തരംതിരിച്ചിരുന്നെങ്കിലും പ്രവാചകന്റെ പ്രണയവും ശാരീരിക മുഴുകലുകളും ലൈംഗികജീവിതവും, ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ മണ്ഡലത്തില്‍, വ്യവഹാര സാമഗ്രികളെന്ന നിലയില്‍ എക്കാലവും ലഭ്യമായിരുന്നു.


Kafeel-Thaneem
“ബദൂവി” (bedouin) എന്ന കഥാപാത്രം ക്ലാസിക് അറബ് ഗ്രന്ഥങ്ങളുടെ പാരമ്പര്യത്തിലും ഹദീസിന്റെ ഭാഷാ വിജ്ഞാനീയത്തിലും ഇസ്‌ലാമിക പ്രതീരൂപാത്മകത്വത്തില്‍ പോലും യാദൃശ്ചികമല്ല; സംസ്‌കാരസമ്പന്നനായ മുസ്‌ലിമിന്റെ “അപരനെ” സൂചിപ്പിക്കാനാണ് ഈ പദം പതിവായി ഉപയോഗിക്കുന്നത് എന്നതിനാല്‍ ആണ്‍കുട്ടികളെ ചുംബിക്കാത്ത, (സംസ്‌കാരമില്ലാത്ത) ബദൂവിയെ കാരുണ്യമില്ലാത്ത വ്യക്തിയായാണ് വിശേഷിപ്പിക്കുന്നത്.

അതുപോലെ, പ്രവാചകന്റെ ജീവിതത്തിലെ ശാരീരികവും വൈകാരികവുമായ ദൃഢബന്ധങ്ങളെ അടഞ്ഞതോ മാറ്റിനിര്‍ത്തപ്പെടേണ്ടതോ ആയി പരിഗണിച്ചിരുന്നില്ലെന്നാണ് ഇസ്‌ലാമിന്റെ പ്രമാണ പാരമ്പര്യം കാണിക്കുന്നത്. സ്വീകാര്യം, അസ്വീകാര്യം, സ്വകാര്യം എന്നെല്ലാം അവയെ തരംതിരിച്ചിരുന്നെങ്കിലും പ്രവാചകന്റെ പ്രണയവും ശാരീരിക മുഴുകലുകളും ലൈംഗികജീവിതവും, ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ മണ്ഡലത്തില്‍, വ്യവഹാര സാമഗ്രികളെന്ന നിലയില്‍ എക്കാലവും ലഭ്യമായിരുന്നു. [5]

ഗോത്രപരമായ മാതൃദായക്രമത്തില്‍ നിന്നു ഇസ്‌ലാമിക പിതൃദായക്രമത്തിലേക്കു മുഴുവന്‍ സാമൂഹിക വ്യവസ്ഥയെയും പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ച ഏഴാം നൂറ്റാണ്ടില്‍ പുതിയൊരു മനുഷ്യശരീരത്തെ (ആണ്‍,പെണ്‍) അദ്ദേഹം കണ്ടെത്തിയതും അതുമായി ബന്ധെപ്പട്ട പ്രവൃത്തികളും വിപ്ലകരം തന്നെയായിരുന്നു. ഒട്ടേറെ അധിക്ഷേപങ്ങളെയും അജ്ഞതയുടെ ജാഹിലിയ കാലത്തു ശരീരവുമായി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന അശുദ്ധി, ഭീതിബോധത്തെയും അദ്ദേഹം ഇല്ലാതാക്കി.

divya-black-pepperകിസ് ഓഫ് ലവിന്റെ രണ്ടാം ഘട്ടമായ കോഴിക്കോട് കിസ് ഇന്‍ ദി സ്ട്രീറ്റ്‌നടന്നപ്പോള്‍ പ്രവര്‍ത്തകരായ ദിവ്യയെയും സ്മിതയെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.


ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ചേര്‍ന്നു സ്വാംസീകരിച്ചിട്ടുള്ള ഹദീസുകളില്‍ മിക്കവാറും എണ്ണത്തില്‍, പ്രവാചകനും ഭാര്യമാരുമായുള്ള ചുംബനങ്ങളും ആലിംഗനങ്ങളും ഒട്ടേറെ വൈകാരികനിമിഷങ്ങളും വിശദീകരിക്കുന്നുണ്ട്. ശാരീരികവും വൈകാരികവുമായ ബന്ധങ്ങളുടെ സങ്കീര്‍ണമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ഉമ്മുല്‍ മുസ്‌ലീമിന്‍(മുസ്‌ലിങ്ങളുടെ ഉമ്മമാര്‍) മടിച്ചിരുന്നില്ലെന്ന്, കൂടുതലും അദ്ദേഹത്തിന്റെ ഭാര്യമാര്‍ തന്നെ വിവരിക്കുന്ന ഈ ഹദീസുകള്‍ തെളിയിക്കുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ ഒരു പുതിയ ശരീരവും വികാരങ്ങളും വിവാഹ ബന്ധങ്ങളും എങ്ങനെയാണു വികസിച്ചതെന്നുള്ള വിപുലമായ വ്യവഹാരത്തിന് മധ്യകാലത്തിന്റെ ആരംഭകാലത്ത് ഈ പ്രവൃത്തികളിലൂടെ അവര്‍ തുടക്കമിട്ടു. പ്രവചാകന്റെ ഭാര്യയായ ആയിഷ ഒരു ഹദീസില്‍ പറയുന്നു:

“”ഉപവസിക്കുമ്പോള്‍ അദ്ദേഹം ഭാര്യമാരെ ചുംബിക്കാറും ആലിംഗനം ചെയ്യാറുമുണ്ട്. ആഗ്രഹങ്ങളെ അടക്കാന്‍ നിങ്ങളാരേക്കാളും കരുത്തുണ്ട് അദ്ദേഹത്തിന്””. (Sahih al-Bukhari in Khan 1997, 3-31: 149).

ഉമ്മു സലമ ആഖ്യാനം ചെയ്യുന്ന മറ്റൊരു ഹദീസില്‍, മധ്യകാല ലോകത്ത് അധിക്ഷേപാര്‍ഹമായി കരുതിയിരുന്ന ഒരു “കടന്നകൈ” ചെയ്യുന്നത് ഉചിതമാം വണ്ണം വിവരിക്കുന്നുണ്ട്.

“”പ്രവാചകനോടൊപ്പം ഒരു കമ്പിളിപ്പുതപ്പിനു കീഴെ കിടക്കുമ്പോള്‍ എനിക്ക് ആര്‍ത്തവമുണ്ടായി. ഞാന്‍ ഊര്‍ന്നുമാറി ആര്‍ത്തവവസ്ത്രങ്ങള്‍ ധരിച്ചു. അദ്ദേഹം ചോദിച്ചു: നിനക്ക് ആര്‍ത്തവമായോ?”” “ഉവ്വ്” ഞാന്‍ മറുപടി നല്‍കി. അദ്ദേഹം എന്നെ വിളിച്ച് അതേ പുതപ്പിനു കീഴെ അദ്ദേഹത്തോടൊപ്പം കിടത്തി. (Sahih al-Bukhari in Khan 1997, 1-6: 297).

ഏറ്റവും “അശുദ്ധമാക്കപ്പെട്ട സമയത്തെ” തീവ്രമായ ചുംബനത്തിനൊപ്പം മറ്റൊരുകാര്യത്തിനും അദ്ദേഹത്തിനു മടിയില്ലായിരുന്നു-ആലിംഗനം. അയിഷ പറയുന്നു: “ഞങ്ങളില്‍ ആരെങ്കിലും(വിശുദ്ധ പ്രവാചകന്റെ ഭാര്യമാര്‍) തീണ്ടാരിയായാല്‍, അല്ലാഹുവിന്റെ ദൂതന്‍ അവളോട് ശരീരം പ്രത്യേക വസ്ത്രംകൊണ്ടു മൂടാന്‍ പറയും, എന്നിട്ട് ആലിംഗനം ചെയ്യും”.

മറ്റൊരു ഹദീസില്‍, ആയിഷ കൂടുതല്‍ സ്വകാര്യമായ അനുഭവം വെളിപ്പെടുത്തുന്നു. ആയിഷ പറയുന്നു:

“”ശാരീരിക ബന്ധത്തിനു ശേഷം ഞാനും പ്രവാചകനും ഒരേ കുടത്തില്‍ നിന്നാണ് മേല്‍ കഴുകാറ്. ആര്‍ത്തവകാലത്ത്, ഇസര്‍ (അരയ്ക്കു കീഴോട്ടു ധരിക്കുന്ന വസ്ത്രം) ധരിക്കാന്‍ അദ്ദേഹം എന്നോടു കല്‍പ്പിക്കും, എന്നിട്ടെന്നെ താലോലിക്കുക പതിവാണ്. ഞാന്‍ ആര്‍ത്തവകാലത്തായിരിക്കുമ്പോഴും, ഇഅ്തികാഫില്‍ ആകുമ്പോള്‍ അദ്ദേഹം തല എന്റെ അടുത്തേക്കു നീട്ടും. ഞാന്‍ അതു കഴുകും. (Sahih al-Bukhari in Khan 1997, 1-6: 298)

ഏറ്റവും “അശുദ്ധമാക്കപ്പെട്ട സമയത്തെ” തീവ്രമായ ചുംബനത്തിനൊപ്പം മറ്റൊരുകാര്യത്തിനും അദ്ദേഹത്തിനു മടിയില്ലായിരുന്നു-ആലിംഗനം. അയിഷ പറയുന്നു: “ഞങ്ങളില്‍ ആരെങ്കിലും(വിശുദ്ധ പ്രവാചകന്റെ ഭാര്യമാര്‍) തീണ്ടാരിയായാല്‍, അല്ലാഹുവിന്റെ ദൂതന്‍ അവളോട് ശരീരം പ്രത്യേക വസ്ത്രംകൊണ്ടു മൂടാന്‍ പറയും, എന്നിട്ട് ആലിംഗനം ചെയ്യും”. (Sahih Muslim in Siddiqui 2012, 3: 577) പ്രവാചകന്റെ മറ്റൊരു ഭാര്യയായ മൈമുന ഇതാവര്‍ത്തിക്കുന്നു: “” ഭാര്യമാര്‍ തീണ്ടാരിയായിരിക്കുമ്പോള്‍ അരയില്‍ പ്രത്യേക വസ്ത്രം ധരിപ്പിച്ച് അല്ലാഹുവിന്റെ ദൂതന്‍(അദ്ദേഹത്തിനു ശാന്തിയുണ്ടാവട്ടെ!) അവരെ വാരിപ്പുണരാറുണ്ട്.””(മേല്‍ പ്രസ്താവ്യം: 579). [6]

അടുത്ത പേജില്‍ തുടരുന്നു


“വൃത്തിയില്ലാത്തതും” “സദാചാരവിരുദ്ധവും” “വിലക്കപ്പെട്ടതും” ആയി പരിഗണിക്കപ്പെട്ടിരുന്ന പ്രവൃത്തികളില്‍ സജീവമായി മുഴുകിയാണ് അദ്ദേഹം [മുഹമ്മദി നബി] ഇതു സാധിച്ചത്. ഉദാഹരണത്തിന്, തീണ്ടാരിയായ ഭാര്യയ്‌ക്കൊപ്പം ഒരേ തൊട്ടിയില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന പ്രവാചകന്റെ ദൃശ്യം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് അറബ് ലോകത്ത് നിലനിന്നിരുന്ന സദാചാരപരവും ശാരീരികവുമായ എല്ലാ വഴക്കങ്ങളെയും നിരാകരിക്കുന്നതായിരുന്നു.


yasser-arafat-and-Kumainiയാസര്‍ അറഫാത്തും ഖുമൈനിയും ചുംബിക്കുന്നു.


രാഷ്ട്രീയ പ്രസ്താവനകളെന്ന നിലയില്‍ ശാരീരിക പ്രവൃത്തികള്‍

മുസ്‌ലിമാവുക എന്ന പ്രവൃത്തിയെ വിവരിക്കുന്നത് “ഇസ്‌ലാമിനെ ആലിംഗനം ചെയ്യുക” എന്നാണ്. നിരുക്തിപ്രകാരം, ആലിംഗനം എന്നര്‍ഥമുള്ള അറബി വാക്കില്‍ നിന്നാണ് ഇതു വരുന്നത്. മുസ്‌ലിമാവുക എന്ന പ്രവൃത്തി സാംസ്‌കാരികമായ ഒന്നാണെന്നതുപോലെ ഭാവനാപരമായ ശാരീരിക പ്രവൃത്തി കൂടിയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുപോലെ ഇസ്‌ലാമിക പാരമ്പര്യത്തില്‍, ഭൗതികവും സാംസ്‌കാരികവുമായ തലത്തില്‍ പുരുഷന്‍മാര്‍ക്കിടയില്‍ ശാരീരിക സ്പര്‍ശനവും ചുംബനവും ആലിംഗനവും നിലനിന്നിരുന്നു. പുതുതായി കണ്ടെടുക്കപ്പെട്ട സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയുടെയും ഇസ്‌ലാമിന്റെ വിശാലമായരാഷ്ട്രീയ സാന്നിധ്യത്തിന്റെയും വാഹകരായി അവ വര്‍ത്തിച്ചു. ഇസ്‌ലാമിനൊപ്പം ആലിംഗനത്തിന്റെയും കവിളില്‍ ചുംബിക്കുന്നതിന്റെയും പുതിയൊരു സംസ്‌കാരം ആവിര്‍ഭവിച്ചു.

വര്‍ഗ, വംശീയ ശുദ്ധിയെയും ശാരീരിക അടുപ്പത്തെയും ഇടപെടലുകളെയും കുറിച്ചു നിലവിലുണ്ടായിരുന്ന ആശയങ്ങളെ അതു വെല്ലുവിളിച്ചു. നിലവിലുണ്ടായിരുന്ന, ഗോത്രപരമായ അടഞ്ഞ വിവാഹസമ്പ്രദായങ്ങളുടെയും കൂറുപ്രഖ്യാപിക്കലുകളുടെയും പശ്ചാത്തലത്തില്‍, ആലിംഗനത്തിന്റെയും ചുംബനത്തിന്റെയും തുറന്ന പ്രകാശനങ്ങള്‍ ഒരു യഥാര്‍ഥ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ പ്രവൃത്തികളായിരുന്നു എന്നാണ് എന്റെ വാദം. അതായിരുന്നു മുഹമ്മദ് നബി.

മറ്റ് അബ്രഹാമിക മതങ്ങളില്‍ നിന്നു വ്യത്യസ്തമായി, മൃതദേഹത്തെ ചുംബിക്കുന്നതു പോലും ഇസ്‌ലാം അനുവദിച്ചിരുന്നു; അവസാനമായി മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം പോലും. പ്രവാചകന്റെ മൃതശരീരത്തെ അബൂബക്കര്‍ ചുംബിക്കുന്നതിനെക്കുറിച്ചുള്ള ഒരു ഹദീസില്‍ ബിന്‍അബ്ബാസ് ഇതു വിവരിക്കുന്നുണ്ട്.

തന്റെ ആണ്‍ “ശരീര”ത്തെ വിമോചിപ്പിക്കാന്‍ പ്രവാചകന്‍ ശ്രമിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ഈ വിശദാംശങ്ങള്‍ കാണിക്കുന്നത്. ഒരുപരിധി വരെ പെണ്‍ “ശരീര”ത്തെയും നിലവിലുള്ള സാംസ്‌കാരിക നിര്‍മിതികളില്‍ നിന്നും ഭൂരിപക്ഷ ഗോത്രാവബോധത്തില്‍ നിന്നും മോചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു.

ജ്ഞാനനിര്‍മിതിയുടെയും സംവാദത്തിന്റെയും ഭാഗമായി ആഴത്തിലുള്ള ശാരീരികപ്രവൃത്തികളുടെ പോലും വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്തുന്നതില്‍ നിന്ന് തന്റെ ഭാര്യമാരെ ഇസ്‌ലാമിന്റെ പ്രവാചകന്‍ വിലക്കിയിരുന്നില്ലെന്നും അതു തെളിയിക്കുന്നു. ഒരു പുതിയ മതത്തിന്റെ വരവോടെ, മനുഷ്യശരീരത്തെക്കുറിച്ചും അതിന്റെ പ്രകാശനങ്ങളെക്കുറിച്ചും നിലവിലുണ്ടായിരുന്ന ഗോത്രപരമായ കാഴ്ചപ്പാടുകളെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കുകയായിരുന്നു പ്രവാചകനായ മുഹമ്മദ്.


ഇസ്‌ലാമിക പൂര്‍വ അറേബ്യയില്‍ഗോത്രപരമായ കീഴ്‌വഴക്കങ്ങളില്‍, ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പതിവുകളെയും നിരോധങ്ങളെയും “ചോരയൊലിപ്പിക്കുന്ന സ്ത്രീകളുമായി” ബന്ധപ്പെട്ടുള്ള വിലക്കുകളെയും അതു ചോദ്യം ചെയ്തു. അതിനു തുല്യമായ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്, ഇങ്ങനെയുള്ള രീതികള്‍ ആളുകളോടു വിശദീകരിക്കാനായി വിശ്വാസമുള്ള ഭാര്യമാരെ അനുവദിച്ചു എന്നുള്ളത്.


poster2കിസ് ഓഫ് ലവിന്റെ ഒരു പോസ്റ്റര്‍


“വൃത്തിയില്ലാത്തതും” “സദാചാരവിരുദ്ധവും” “വിലക്കപ്പെട്ടതും” ആയി പരിഗണിക്കപ്പെട്ടിരുന്ന പ്രവൃത്തികളില്‍ സജീവമായി മുഴുകിയാണ് അദ്ദേഹം ഇതു സാധിച്ചത്. ഉദാഹരണത്തിന്, തീണ്ടാരിയായ ഭാര്യയ്‌ക്കൊപ്പം ഒരേ തൊട്ടിയില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന പ്രവാചകന്റെ ദൃശ്യം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് അറബ് ലോകത്ത് നിലനിന്നിരുന്ന സദാചാരപരവും ശാരീരികവുമായ എല്ലാ വഴക്കങ്ങളെയും നിരാകരിക്കുന്നതായിരുന്നു.

ഇസ്‌ലാമിക പൂര്‍വ അറേബ്യയില്‍ഗോത്രപരമായ കീഴ്‌വഴക്കങ്ങളില്‍, ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പതിവുകളെയും നിരോധങ്ങളെയും “ചോരയൊലിപ്പിക്കുന്ന സ്ത്രീകളുമായി” ബന്ധപ്പെട്ടുള്ള വിലക്കുകളെയും അതു ചോദ്യം ചെയ്തു. അതിനു തുല്യമായ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്, ഇങ്ങനെയുള്ള രീതികള്‍ ആളുകളോടു വിശദീകരിക്കാനായി വിശ്വാസമുള്ള ഭാര്യമാരെ അനുവദിച്ചു എന്നുള്ളത്.

സാംസ്‌കാരികമോ മതപരമോ ആയ കടന്നുകയറ്റങ്ങളില്ലാതെ, വിശാലമായ ഇസ്‌ലാമിക ദൈവശാസ്ത്രപരമായ ഇടപെടലുകള്‍ക്കാണ് ഇതു തുടക്കം കുറിച്ചത്. പലതരത്തിലുള്ള ആചാരപരമായ ആവശ്യങ്ങളുടെ ഫലമായി മുസ്‌ലീങ്ങള്‍ക്കിടയില്‍ ചുംബനവും സ്പര്‍ശനവും ഹസ്തദാനവും ആലിംഗനവും അടക്കമുള്ള തുടര്‍ച്ചയായ ശാരീരിക സമ്പര്‍ക്കങ്ങള്‍ നടക്കുന്നത് ഇസ്‌ലാമിക സാംസ്‌കാരിക പാരമ്പര്യത്തില്‍ കാണാന്‍ കഴിയും.


അഹ്‌ലുല്‍ ഇഷ്ഖ് അഥവാ സ്‌നേഹത്തിന്റെ ആളുകള്‍ എന്നുവിളിക്കപ്പെടുന്ന സൂഫികളുടെവിശ്വാസം മനുഷ്യശരീരത്തോടും സൗന്ദര്യത്തോടുമുള്ള സ്‌നേഹം ഒരാളെ ആത്മാവിനെ വെളിപ്പെടുത്തുന്നതിലേക്ക് എത്തിക്കുമെന്നും അതു ദൈവസ്‌നേഹത്തിലേക്കാണ് ആത്യന്തികമായി എത്തുന്നത് എന്നുമായിരുന്നു. പരസ്യമായ ചുംബനവും ആലിംഗനവും ഒട്ടേറെ സൂഫി പാരമ്പര്യങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ആചാരങ്ങളായിരുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള തീവ്രമായ ചുംബനദൃശ്യങ്ങള്‍ പ്രകടമായിക്കാണാം സൂഫി ദര്‍ഗകളില്‍. എന്നിരുന്നാലും തികഞ്ഞ ഇസ്‌ലാമിക പ്രമാണങ്ങള്‍ പരസ്പരബന്ധമില്ലാത്ത പുരുഷനും സ്ത്രീയും തമ്മില്‍ അടുപ്പത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ അനുവദിക്കുന്നില്ല; അതു സ്വകാര്യതയിലാണെങ്കില്‍ പോലും.


COCHIN-Kiss-of-Love2
നവജാത ശിശുക്കളുടെ ചെവിയില്‍ ബാങ്കോടെയും ഇഖാമത്തോടെയും ചുംബിക്കുകയെന്ന ആദ്യത്തെ ആചാരത്തിലാണ് ഇതിന്റെ തുടക്കം. മരണശയ്യയില്‍ വച്ചു നല്‍കുന്ന ചുംബനത്തിലാണ് ഇതിന്റെ അവസാനം. ഈ രണ്ട് കൂടിക്കാഴ്ചകള്‍ക്കിടയില്‍ ആചാരപരമായി നല്‍കുന്ന ഒരുപാടു ചുംബനങ്ങളുണ്ട്. അതിലേറ്റവും പ്രധാനം ഹജ് കര്‍മത്തിലെ ഈ ചുംബനത്തിലൂടെ ഒരു മുസ്‌ലീം സമ്പൂര്‍ണനായി പുനര്‍ജനിക്കുകയാണ്.

അഹ്‌ലുല്‍ ഇഷ്ഖ് അഥവാ സ്‌നേഹത്തിന്റെ ആളുകള്‍ എന്നുവിളിക്കപ്പെടുന്ന സൂഫികളുടെവിശ്വാസം മനുഷ്യശരീരത്തോടും സൗന്ദര്യത്തോടുമുള്ള സ്‌നേഹം ഒരാളെ ആത്മാവിനെ വെളിപ്പെടുത്തുന്നതിലേക്ക് എത്തിക്കുമെന്നും അതു ദൈവസ്‌നേഹത്തിലേക്കാണ് ആത്യന്തികമായി എത്തുന്നത് എന്നുമായിരുന്നു. പരസ്യമായ ചുംബനവും ആലിംഗനവും ഒട്ടേറെ സൂഫി പാരമ്പര്യങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ആചാരങ്ങളായിരുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള തീവ്രമായ ചുംബനദൃശ്യങ്ങള്‍ പ്രകടമായിക്കാണാം സൂഫി ദര്‍ഗകളില്‍. എന്നിരുന്നാലും തികഞ്ഞ ഇസ്‌ലാമിക പ്രമാണങ്ങള്‍ പരസ്പരബന്ധമില്ലാത്ത പുരുഷനും സ്ത്രീയും തമ്മില്‍ അടുപ്പത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ അനുവദിക്കുന്നില്ല; അതു സ്വകാര്യതയിലാണെങ്കില്‍ പോലും.

ചരിത്രപരമായി അനേകം ഇസ്‌ലാമിക സമൂഹങ്ങളുടെയും കൂട്ടായ്മകളുടെയും ഭാഗമായിരുന്ന, സ്‌നേഹത്തിന്റെ പരസ്യപ്രകാശനവും വിശകലനവും പരിപൂര്‍ണമാക്കപ്പെടുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അതിരൂക്ഷമായ വഹാബി സ്വഭാവങ്ങളുള്ള, ഇടുങ്ങിയ ചിന്താഗതിയുള്ള (ശുദ്ധവാദക്കാരായ) ഇസ്‌ലാമിക സംഘടനകള്‍, സൂഫിസത്തിന്റെ യോഗാത്മക പ്രവൃത്തികളെയോ (mystical actions) ഇസ്‌ലാമിന്റെ പ്രതരൂപാത്മക (symbolic) വായനയെയോ വിലമതിക്കാറില്ല. അവിശുദ്ധമെന്നും അനിസ്‌ലാമികമെന്നും ദുഷിച്ചതെന്നും ഇതിനെ മുദ്ര കുത്താറാണു പതിവ്. ഇന്ത്യാ ചരിത്രക്കുറിച്ചുള്ള മുഴുവന്‍ ധാരണകളെയും മാറ്റാനുള്ള സജീവമായ ശ്രമം നടക്കുന്ന ഈ കാലത്ത്, ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹങ്ങളുടെയും ചരിത്രത്തിന്റെ ഗണ്യമായ ഒരു ഭാഗത്തെ നിശബ്ദമാക്കാനും മായ്ച്ചുകളയാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതു ദുഃഖകരമാണ്.

അടുത്ത പേജില്‍ തുടരുന്നു


ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു: സവര്‍ണ, ഫ്യൂഡല്‍, ഇസ്‌ലാമിക സദാചാര ചട്ടക്കൂട്ടില്‍ നിന്നുയര്‍ന്ന അക്രമാസക്തമായ എതിര്‍പ്രതിഷേധങ്ങള്‍, അനിസ്‌ലാമികമെന്നു കരുതപ്പെടുന്ന എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക പ്രകാശനങ്ങളുടെ നേര്‍ക്കും ഉപയോഗിക്കുമോ? പ്രത്യേകിച്ചും പ്രാവര്‍ത്തികമായ ഭരണഘടനയുള്ള ജനാധിപത്യപരമായ രാഷ്ട്രീയ സാഹചര്യത്തില്‍? അനിസ്‌ലാമികമായ കാര്യങ്ങള്‍ നടക്കുന്ന വേദികളില്‍, ഉദാഹരണത്തിന്, കിങ്ഫിഷറിന്റെ കലണ്ടര്‍ ചിത്രീകരണം നടക്കുന്നിടത്ത് സമാനമായ അക്രമാസക്തമായ എതിര്‍ പ്രതിഷേധമുണ്ടാകുമോ? ഹിന്ദുത്വ സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമുള്ള കൂട്ടായ്മകളോ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെങ്കില്‍ സമാനമായ രീതിയില്‍ അക്രമാസക്തി കാണിക്കുമോ? കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരം സംബന്ധിച്ചിടത്തോളം ഉത്തരം സ്പഷ്ടമാണ്: ഇല്ല!!!


COCHIN-Kiss-of-Love
മുസ്‌ലിം സംഘടനകളും പുതിയ ഹിന്ദുത്വവും

അസംഖ്യം ക്ഷേത്രശില്‍പ്പങ്ങളിലും ചുമര്‍ ചിത്രങ്ങളിലുമുള്ള ലൈംഗിക ബന്ധങ്ങളടക്കമുള്ള സ്‌നേഹത്തിന്റെ തുറന്നപ്രകടനങ്ങളെക്കുറിച്ചു സംവാദങ്ങളേ അനുവദിക്കാത്ത തീവ്ര ഹിന്ദുത്വസംഘടനകളും “കിസ് ഓഫ് ലവ്” പ്രതിഷേധം നടന്ന സ്ഥലത്ത് അതിനെതിരായി അക്രമാസക്തമായ പ്രകടനം നടത്തിയ മുസ്‌ലിം സംഘടനകളും തമ്മില്‍ ശക്തമായ സാമ്യങ്ങള്‍ കണ്ടെത്താനായേക്കും. കേരളത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ “കിസ് ഓഫ് ലവി”നോട് എതിര്‍ പ്രതിഷേധം നടത്തുകയും ചിലര്‍ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ഒഴിവാക്കുകയും ഉദാസീനരാകുകയും ചെയ്ത “ഇസ്‌ലാമിക പരിസരം”, മുന്‍ ഭാഗത്തു ചര്‍ച്ച ചെയ്ത ഇസ്‌ലാമിക ചരിത്രത്തെ നിരാകരിക്കുക മാത്രമല്ല മുസ്‌ലിം പാരമ്പര്യങ്ങളുടെയും പുതിയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും വലിയൊരു ഭാഗത്തെ മായ്ച്ചുകളയുകയും ചെയ്യുന്നു.

രാഷ്ട്രീയവും സാമൂഹികവുമായ ക്രമമില്ലായ്മകള്‍ ദൃശ്യമാകുന്ന കാലത്ത് ചുംബനമെന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് എതിരെ ഒരു വാദം നിര്‍മിക്കാന്‍ ഈ ഇല്ലാതാക്കലുകള്‍ ഇവരെ സഹായിച്ചു. മുസ്‌ലിങ്ങളുടെ സ്വന്തം ചരിത്രത്തിന്റെ പരിപാവനത്വം പരിചയാക്കിയും കേരളത്തിലെ ഹിന്ദുത്വത്തിന്റെ സമരതന്ത്രങ്ങളെക്കുറിച്ച് ചില ബുദ്ധിജീവികള്‍ നടത്തിയ പൊള്ളയായ വായനകള്‍ ഉപയോഗിച്ചും ഈ മുസ്‌ലിം, ഇസ്‌ലാമിക സംഘടനകള്‍ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരെ അതു ശരീരത്തെ മുന്‍നിര്‍ത്തുന്നു എന്ന കാരണം പറഞ്ഞ് വാദങ്ങള്‍ നിര്‍മിച്ചെടുത്തു.

posterഹിന്ദുത്വ നിലപാടുകളില്‍ ഉണ്ടായ വലിയ വര്‍ധന മേഖലയില്‍ ദൃശ്യമാകുന്ന കാലത്താണ് ഇത് എന്നതു വലിയ വൈരുദ്ധ്യമാണ്. അസാധാരണമായ പ്രാതിനിധ്യം കൊണ്ടു ശ്രദ്ധേയമായ പുതുമയാര്‍ന്ന പ്രതിഷേധത്തോടുള്ള കഠിനമായ എതിര്‍പ്പും പരിഹാസവും ഇതില്‍ നിന്നാണ് ഉണ്ടായത്. ഏറ്റവു കുറഞ്ഞത് സംയമനം പാലിക്കുകയെങ്കിലും ആയിരുന്നു അഭികാമ്യം. അറുപതുകള്‍ തൊട്ടിങ്ങോട്ട് ലോകമെമ്പാടും നടന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചും  ഇത്തരം പ്രസ്ഥാനങ്ങളില്‍ “ശരീരം” വഹിക്കുന്ന പങ്കിനെ കുറിച്ചുമുള്ള അതിലളിതവായനാ രീതി,  “കിസ് ഓഫ് ലവ്” പ്രതിഷേധത്തെ അപഹസിക്കുന്നതിലേക്കും അവജ്ഞയോടെ നോക്കിക്കാണുന്നതിലേയ്ക്കും നയിച്ചു.

ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു: സവര്‍ണ, ഫ്യൂഡല്‍, ഇസ്‌ലാമിക സദാചാര ചട്ടക്കൂട്ടില്‍ നിന്നുയര്‍ന്ന അക്രമാസക്തമായ എതിര്‍പ്രതിഷേധങ്ങള്‍, അനിസ്‌ലാമികമെന്നു കരുതപ്പെടുന്ന എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക പ്രകാശനങ്ങളുടെ നേര്‍ക്കും ഉപയോഗിക്കുമോ? പ്രത്യേകിച്ചും പ്രാവര്‍ത്തികമായ ഭരണഘടനയുള്ള ജനാധിപത്യപരമായ രാഷ്ട്രീയ സാഹചര്യത്തില്‍? അനിസ്‌ലാമികമായ കാര്യങ്ങള്‍ നടക്കുന്ന വേദികളില്‍, ഉദാഹരണത്തിന്, കിങ്ഫിഷറിന്റെ കലണ്ടര്‍ ചിത്രീകരണം നടക്കുന്നിടത്ത് സമാനമായ അക്രമാസക്തമായ എതിര്‍ പ്രതിഷേധമുണ്ടാകുമോ? ഹിന്ദുത്വ സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമുള്ള കൂട്ടായ്മകളോ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെങ്കില്‍ സമാനമായ രീതിയില്‍ അക്രമാസക്തി കാണിക്കുമോ? കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരം സംബന്ധിച്ചിടത്തോളം ഉത്തരം സ്പഷ്ടമാണ്: ഇല്ല!!! ഈ അനുമാനങ്ങള്‍ സൂചിപ്പിക്കുന്നത് കൊച്ചിയിലെ എതിര്‍പ്രതിഷേധത്തിനു പിന്നിലെ യുക്തിയും ആത്മവിശ്വാസവും പൊട്ടിമുളച്ചിട്ടുണ്ടാവുക, (ഹിന്ദുത്വ ശക്തികളെ പോലെ തന്നെ) വിശാലമായ അധീശത്വ അവബോധത്തിന്റെ, അക്രമോത്സുകതയുടെ, പാരുഷ്യത്തിന്റെ, സദാചാരത്തിന്റെ, ചരിത്രനിരാസത്തിന്റെ ഭാഗമാണ് തങ്ങളുമെന്ന, മിക്കവാറും ഇസ്‌ലാമിക സംഘടനകളുടെയും ഒരു അനുഭവസാക്ഷാല്‍ക്കാരത്തില്‍ നിന്നാണ്.


പ്രശ്‌നത്തിന്റെ ന്യൂനീകരിച്ചുള്ള ഈ വായന-അതും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വ്യത്യസ്തമായ ഒരിടത്തു നിന്ന്- വിശാലമായ കേരളീയ സമൂഹത്തിലെ സാമൂഹിക ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ആ ഘടനയ്ക്കകത്തെ ഹിന്ദുത്വത്തിന്റെ സഞ്ചാരപഥങ്ങള്‍ അറിയുന്നതിലും. ഉപരിപ്ലവമായ അര്‍ഥത്തില്‍ ഈ മനസ്സിലാക്കല്‍ ശരിയാകാം. പക്ഷേ കൂടുതല്‍ ആഴത്തില്‍ നോക്കിയാല്‍, “”ഡൗണ്‍ ടൗണ്‍”” ഹിന്ദുത്വ സാംസ്‌കാരിക കടന്നുകയറലിന്റെ ഭാഗമാണ്, അല്ലാതെ ക്ലീഷേയായി മാറിക്കഴിഞ്ഞ “ഭൂരിപക്ഷ അക്രമത്തിന്റെ ” ഉദാഹരണം മാത്രമല്ല. ചുരുങ്ങിയത് ഈ സാഹചര്യത്തിലെങ്കിലും.


വംശവെറിക്കെതിരായി ചുംബനസമരക്കാര്‍ പോസ്റ്റ് ചെയ്ത വീഡിയോ..


കൂടാതെ തങ്ങളുടെതന്നെ ചരിത്രത്തിലാദ്യമായി “മതേതര ഭരണകൂടത്തി”ന്റെ വിശാല അവബോധവുമായി താദാത്മ്യം പ്രാപിക്കാന്‍ ചില മുസ്‌ലിം സംഘടനകള്‍ക്കായി. മറൈന്‍ ഡ്രൈവില്‍ പകല്‍വെളിച്ചത്തില്‍ നിയമ-ക്രമസമാധാനം നിയന്ത്രിക്കാന്‍ ശ്രമിച്ച, കുറുവടിയേന്തിയ, ശിവസേനയുടെയും ആര്‍.എസ്.എസിന്റെയും സംസ്ഥാന പോലീസിന്റേയും ഒപ്പമായിരുന്നല്ലോ അവരും..

സദാചാര പൊലീസിങ്ങിലൂടെ സാംസ്‌കാരികനിയന്ത്രണം എന്ന വിഷയം വരുമ്പോള്‍ ഹിന്ദുത്വശക്തികളുടെ വിശാലമായ ലക്ഷ്യത്തെ അശ്രദ്ധമായെങ്കിലും ശക്തിപ്പെടുത്തുകയായിരുന്നു മുസ്‌ലിം സംഘടനകള്‍; “കിസ് ഓഫ് ലവി”നെതിരായ എതിര്‍പ്പിലൂടെയും പരിഹാസത്തിലൂടെയും. കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ കഫേ 2014 ഒക്‌ടോര്‍ 23ന് ഒരു സംഘം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത സംഭവത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ “കിസ് ഓഫ് ലവ്” പ്രതിഷേധത്തിനായില്ലെന്ന മറ്റൊരു ദുര്‍ബലമായ വാദവും ഈ സംഘടനകള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുറന്നിടപഴകാന്‍ ഇടമുണ്ടാക്കി, സദാചാരപരവും ലൈംഗികവുമായ അരാജകത്വത്തിന് ഈ റസ്റ്ററന്റ് വളംവച്ചുകൊടുക്കുന്നുവെന്നായിരുന്നു യുവമോര്‍ച്ചയുടെ വാദം. “സദാചാര-ലൈംഗിക അവ്യവസ്ഥയ്ക്ക്” എതിരായ ഈ അക്രമമാണ് “കിസ് ഓഫ് ലവ്” പ്രതിഷേധത്തിനുള്ള അവസാന ത്വരകമായത്. എന്നിരുന്നാലും എതിര്‍പ്രതിഷേധക്കാര്‍ വാദിച്ചത് ഹിന്ദുത്വശക്തികളുടെ സാംസ്‌കാരിക പൊലീസിങ്ങിന്റെ ഭാഗമല്ല അക്രമം, മറിച്ച് പ്രദേശത്തെ മുസ്‌ലീങ്ങള്‍ കൈവരിച്ച സാമ്പത്തിക പുരോഗതിക്ക് എതിരായ അക്രമമാണ് ഇതെന്നാണ്. ചില വ്യാഖ്യാതാക്കള്‍ ഇത് ആവര്‍ത്തിച്ചതോടെ ഈ വാദത്തിന് ആധികാരികത കൈവന്നു. മുഴുവന്‍ പ്രശ്‌നത്തെയും അവര്‍ സ്ഥാനപ്പെടുത്തിയത്, “”മുസ്‌ലിം വ്യാപാരം ലക്ഷ്യമാക്കപ്പെടുന്നു, ഇത് ന്യൂനപക്ഷ സമുദായത്തിന് എതിരായ ഭൂരിപക്ഷ അക്രമത്തിന്റെ പ്രത്യേകതയാണ്”” എന്നതിലാണ്. [7]

പ്രശ്‌നത്തിന്റെ ന്യൂനീകരിച്ചുള്ള ഈ വായന-അതും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വ്യത്യസ്തമായ ഒരിടത്തു നിന്ന്- വിശാലമായ കേരളീയ സമൂഹത്തിലെ സാമൂഹിക ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ആ ഘടനയ്ക്കകത്തെ ഹിന്ദുത്വത്തിന്റെ സഞ്ചാരപഥങ്ങള്‍ അറിയുന്നതിലും. ഉപരിപ്ലവമായ അര്‍ഥത്തില്‍ ഈ മനസ്സിലാക്കല്‍ ശരിയാകാം. പക്ഷേ കൂടുതല്‍ ആഴത്തില്‍ നോക്കിയാല്‍, “”ഡൗണ്‍ ടൗണ്‍”” ഹിന്ദുത്വ സാംസ്‌കാരിക കടന്നുകയറലിന്റെ ഭാഗമാണ്, അല്ലാതെ ക്ലീഷേയായി മാറിക്കഴിഞ്ഞ “ഭൂരിപക്ഷ അക്രമത്തിന്റെ ” ഉദാഹരണം മാത്രമല്ല. ചുരുങ്ങിയത് ഈ സാഹചര്യത്തിലെങ്കിലും.

അടുത്ത പേജില്‍ തുടരുന്നു


കേരളത്തിലെ ഏറ്റവും വലിയ ഈഴവ സമുദായ സംഘടനയായ എസ്.എന്‍.ഡി.പി പോലുള്ള ചില സമുദായസം ഘടനകളില്‍ നിന്നും ചില മാധ്യമസ്ഥാപനങ്ങളില്‍ നിന്നും വലിയ പിന്തുണയുണ്ടായെങ്കിലും ഉത്തരേന്ത്യയില്‍ വിജയിച്ചപോലെ “ലവ് ജിഹാദ്” എന്ന ഹിന്ദുത്വ പ്രചാരണത്തിന് കേരളത്തില്‍ ഉദ്ദേശിച്ച പോലെ സ്വീകാര്യത ലഭിച്ചില്ല. വിദ്വേഷത്തിന്റെ ഈ വലിഞ്ഞുകയറലിന് എതിരെ എല്ലാ മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ, ഫെമിനിസ്റ്റ്, ഇടതു സംഘടനകളും വിമര്‍ശനാതമകമായി ഇടപെട്ടതുകൊണ്ടും വ്യാപകമായി പ്രചാരണം നടത്തിയതുകൊണ്ടുമാണ് അതു പരാജയപ്പെട്ടത്.


KISS
“ലവ് ജിഹാദ്” എന്ന പരികല്‍പ്പനയുടെ ചട്ടക്കൂടില്‍ നിന്നുമുത്ഭവിക്കുന്ന “ഹിന്ദു സ്ത്രീ-മുസ്‌ലിം പുരുഷന്‍” എന്ന കാലങ്ങളായി പരീക്ഷിക്കപ്പെടുന്ന സമവാക്യത്തിന്റെ വിശാലമായ വിപുലീകൃത രൂപമായേ ഈ അക്രമത്തെ കാണാനാകൂ. കേരളത്തിലെ നഗരകേന്ദ്രങ്ങളുടെ സാമൂഹികവും ജനസംഖ്യാപരവുമായ പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ “മുസ്‌ലിം വ്യാപാര”ത്തെ മാത്രമായി ലക്ഷ്യം വയ്ക്കുക അതീവ ദുഷ്‌കരമാണ്. (Brass 2011). ഉത്തരേന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ മുസ്‌ലി വ്യാപാരികള്‍ സവിശേഷ വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിലും കരകൗശലനിര്‍മാണത്തിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പ്രത്യേക വിപണികളിലും ജനസമൂഹങ്ങളിലുമാണ് അവരുള്ളത്. കേരളത്തിന് സമുദായങ്ങളുടെയും വാണിജ്യത്തിന്റെയും തൊഴിലുകളുടെയും കൂടുതല്‍ ഉദ്ഗ്രഥിതമായ ഒരു ചരിത്രമുണ്ട്.

മാറുന്ന ഹിന്ദുബോധത്തില്‍ നിന്ന് തങ്ങള്‍ക്കു കൂടുതല്‍ പിന്തുണ സ്വരൂപിച്ചു തരുന്ന വിധത്തില്‍ സാംസ്‌കാരിക വിഷയങ്ങളെ കണ്ണിചേര്‍ക്കാനാണ് ഹിന്ദുത്വ ശക്തികള്‍ കേരളത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവാദപരമായ സദാചാര അക്രമങ്ങളിലേക്ക് ഹിന്ദുത്വശക്തികളുടെ സാംസ്‌കാരിക കടന്നുകയറലുകള്‍ കേരളത്തില്‍ തുടങ്ങിയത് 1971ല്‍ തലശേരിയിലാണ്. വലിയ കലാപത്തിലാണ് അത് അവസാനിച്ചത്. സി.പി.ഐ.എമ്മിന്റെ സജീവമായ ഭൗതികമായ ഇടപെടല്‍ കൊണ്ടാണ് അതിനെ നിയന്ത്രിക്കാനായത്.

കേരളത്തിലെ ഏറ്റവും വലിയ ഈഴവ സമുദായ സംഘടനയായ എസ്.എന്‍.ഡി.പി പോലുള്ള ചില സമുദായസം ഘടനകളില്‍ നിന്നും ചില മാധ്യമസ്ഥാപനങ്ങളില്‍ നിന്നും വലിയ പിന്തുണയുണ്ടായെങ്കിലും ഉത്തരേന്ത്യയില്‍ വിജയിച്ചപോലെ “ലവ് ജിഹാദ്” എന്ന ഹിന്ദുത്വ പ്രചാരണത്തിന് കേരളത്തില്‍ ഉദ്ദേശിച്ച പോലെ സ്വീകാര്യത ലഭിച്ചില്ല. വിദ്വേഷത്തിന്റെ ഈ വലിഞ്ഞുകയറലിന് എതിരെ എല്ലാ മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ, ഫെമിനിസ്റ്റ്, ഇടതു സംഘടനകളും വിമര്‍ശനാതമകമായി ഇടപെട്ടതുകൊണ്ടും വ്യാപകമായി പ്രചാരണം നടത്തിയതുകൊണ്ടുമാണ് അതു പരാജയപ്പെട്ടത്.

സദാചാരകടന്നുകയറലുമായി ബന്ധപ്പെട്ടുള്ള ആദ്യകാല വാദങ്ങള്‍ അമൂര്‍ത്തവും ദുര്‍ഗ്രഹവും പ്രത്യക്ഷത്തില്‍ തന്നെ മുസ്‌ലിം വിരുദ്ധവുമായിരുന്നു. വിജയിക്കുക വിഷമകരമാണെന്ന് അവര്‍ കണ്ടു. അതുകൊണ്ട് അവര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു തന്ത്രം പ്രയോഗിച്ചു. മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും ചൂണ്ടിക്കാണിച്ച് സ്ത്രീകളെ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാക്കാന്‍-പ്രത്യേകിച്ചും ഹിന്ദു സ്ത്രീകളെ-ഇതുപയോഗിക്കുന്നെന്നു വരുത്തുകയായിരുന്നു ലക്ഷ്യം. കോഴിക്കോട്ട് ഇത് ആദ്യത്തെ സംഭവമല്ല. 2010ല്‍ സാഗര്‍ ഹോട്ടലിലെ ഒളിക്യാമറാ വിവാദം തന്നെ ഉദാഹരണമാണ്. മുസ്‌ലീം ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഹിന്ദു സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങള്‍ എടുക്കുന്നുവെന്ന് യുവമോര്‍ച്ചക്കാര്‍ പ്രസംഗിച്ചു നടന്നു. വിഷയത്തിലിടപെട്ട മറ്റ് സംഘടനകള്‍ ഹോട്ടലിനെതിരെ പോലീസ് നടപടി സ്വീകരിച്ചപ്പോള്‍ പ്രതിഷേധം നിര്‍ത്തിയപ്പോഴും ഹോട്ടല്‍ നാളുകളോളം അടച്ചിടാന്‍ യുവമോര്‍ച്ചക്കാര്‍ ശ്രമിക്കുകയും ചെയ്തു.


ഹിന്ദുത്വശക്തികളുടെ കേരളത്തിലെ സദാചാര-സാംസ്‌കാരിക തന്ത്രങ്ങളുടെ വംശാവലി, അവരുടെ ലൈംഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന ക്രമത്തെയാണ് കാണിക്കുന്നത്. അവസാനം ഡൗണ്‍ ടൗണ്‍ കഫേയില്‍ നടന്ന സംഭവത്തിലൂടെ വിശാലമായ പൊതുസമൂഹത്തിനു മുന്നില്‍-കോഴിക്കോട്ടെ വിശാലമായ സാംസ്‌കാരിക, ലിംഗപരമായ മാനങ്ങള്‍ പരിഗണിക്കുമ്പോള്‍- ഹിന്ദുത്വശക്തികള്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നത് ഇതാണ് : (സാങ്കല്‍പ്പിക) ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സാങ്കല്‍പ്പിക മുസ്‌ലിം പുരുഷന്റെ ആക്രമണം.


ഹിന്ദുത്വശക്തികളുടെ കേരളത്തിലെ സദാചാര-സാംസ്‌കാരിക തന്ത്രങ്ങളുടെ വംശാവലി, അവരുടെ ലൈംഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന ക്രമത്തെയാണ് കാണിക്കുന്നത്. അവസാനം ഡൗണ്‍ ടൗണ്‍ കഫേയില്‍ നടന്ന സംഭവത്തിലൂടെ വിശാലമായ പൊതുസമൂഹത്തിനു മുന്നില്‍-കോഴിക്കോട്ടെ വിശാലമായ സാംസ്‌കാരിക, ലിംഗപരമായ മാനങ്ങള്‍ പരിഗണിക്കുമ്പോള്‍- ഹിന്ദുത്വശക്തികള്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നത് ഇതാണ് : (സാങ്കല്‍പ്പിക) ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സാങ്കല്‍പ്പിക മുസ്‌ലിം പുരുഷന്റെ ആക്രമണം. കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത, മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലുള്ളത്, മുസ്‌ലിങ്ങളായി തിരിച്ചറിയപ്പെടും വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച ആണ്‍കുട്ടികള്‍ “ഹിന്ദുസ്ത്രീകള്‍”ക്കു നേരെ അക്രമാസക്തികലര്‍ന്ന ലൈംഗിക നീക്കങ്ങള്‍ നടത്തുന്നതാണ്.

ഭക്ഷണത്തിന്റെ രാഷ്ട്രീയം

കേരളത്തിലെ പട്ടണങ്ങളില്‍ ഹിന്ദുത്വശക്തികള്‍ പിന്തുടരുന്ന രണ്ടാമത്തെ സാംസ്‌കാരിക തന്ത്രമാണ് മറ്റൊരു പ്രധാന സംഗതി. അതായത് ഭക്ഷണത്തിന്റെ രാഷ്ട്രീയം. മുന്‍പു പറഞ്ഞ രണ്ടു റസ്റ്ററന്റുകളും സസ്യേതര ആഹാരം വിളമ്പുന്നവയാണ്. മാട്ടിറച്ചി കഴിക്കുന്നവര്‍ക്കിടയില്‍ ജനപ്രിയമാണ് ഇവ രണ്ടും. ഡൗണ്‍ടൗണ്‍ പ്രത്യേകിച്ചും വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. മാട്ടിറച്ചി ചേര്‍ന്ന ലഘുഭക്ഷണങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് ഡൗണ്‍ ടൗണില്‍. സാഗറാകട്ടെ, മാട്ടിറച്ചി വിളമ്പുന്ന നഗരത്തിലെ ഏറ്റവും ജനപ്രിയമായ ഹോട്ടലാണ്. അപരനെക്കുറിച്ചുള്ള ഭയം തന്ത്രമായി മാറുന്ന പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ , ഹിന്ദുത്വ ശക്തികള്‍ നഗരമേഖലയില്‍ ഭക്ഷണത്തെയും ഭോജനപാരമ്പര്യങ്ങളെയും എങ്ങനെയാണു ഉപയോഗിച്ചതെന്നു സാറാ റൊന്‍കാഗ്ലിയ (2013)  വിശദീകരിക്കുന്നുണ്ട്.


സസ്യാഹാര കൂട്ടായ്മകളുടെ വലിയ ശൃംഖലകള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യം ഗുജറാത്തില്‍ വിജയിക്കുകയുണ്ടായി. കേരളത്തിലെ നഗരങ്ങളിലും സമാനമായ പ്രവണതകള്‍ കാണാന്‍ കഴിയും. സസ്യാഹാരത്തിന്റെ സൂക്ഷ്മരാഷ്ട്രീയം കോഴിക്കോട് നഗരത്തില്‍ നിശ്ദമായി സംഭവിക്കുന്നുണ്ട്. അവിടത്തെ ഭക്ഷണ ഇനങ്ങളേറെയും സസ്യേതരമാണ്. നിലവില്‍ പരസ്പരം മല്‍സരിക്കുന്ന ഭക്ഷണരീതികള്‍ നഗരത്തില്‍ കാണാം. – ഒരുപാടു സസ്യാഹാരശാലകള്‍-ഉഡുപ്പി, ശരവണ ഭവന്‍, പ്യുവര്‍ സൗത്ത്, പൂര്‍ണ സസ്യ ഭക്ഷണശാല തുടങ്ങിയ പ്രാദേശിക സംരംഭങ്ങള്‍- കൂടുതലും മുസ്‌ലിം ഉടമസ്ഥതയിലുള്ള മാംസാഹാരം വിളമ്പുന്ന ഹോട്ടലുകളുമായി മല്‍സരിക്കുന്നു.


Kiss-1ചുംബനസമരത്തോടനുബന്ധിച്ച് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനം.. ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.


ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദം കലര്‍ന്ന ഹിന്ദുത്വം ഭക്ഷണത്തിന്റെ, പ്രധാന രാഷ്ട്രീയ ഉപാധിയെന്ന നിലയിലുള്ള സാധ്യതകളെ വിജയകരമായി ആരായുകയുണ്ടായി. ഏറെ വാഴ്ത്തപ്പെട്ട മുംബൈയിലെ ഡബ്ബാവാലകളുമായി ചേര്‍ന്ന് നഗരകേന്ദ്രിതമായി സസ്യാഹാര ശ്യംഖല തന്നെ അവരുണ്ടാക്കി. സസ്യാഹാരത്തെ ആനയിച്ചുകൊണ്ടുവരുന്നതും മാംസാഹാരത്തിന് എതിരായി, പ്രത്യേകിച്ചും മാട്ടിറച്ചിക്ക് എതിരായുള്ള പ്രചാരണം നടത്തുന്നതും തുടക്കകാലം മുതലേ ഹിന്ദുത്വശക്തികളുടെ കയ്യിലെ പ്രധാന ആയുധമാണ്.

സസ്യാഹാര കൂട്ടായ്മകളുടെ വലിയ ശൃംഖലകള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യം ഗുജറാത്തില്‍ വിജയിക്കുകയുണ്ടായി. (Ghassem-Fachandi 2012) കേരളത്തിലെ നഗരങ്ങളിലും സമാനമായ പ്രവണതകള്‍ കാണാന്‍ കഴിയും. സസ്യാഹാരത്തിന്റെ സൂക്ഷ്മരാഷ്ട്രീയം കോഴിക്കോട് നഗരത്തില്‍ നിശ്ദമായി സംഭവിക്കുന്നുണ്ട്. അവിടത്തെ ഭക്ഷണ ഇനങ്ങളേറെയും സസ്യേതരമാണ്. നിലവില്‍ പരസ്പരം മല്‍സരിക്കുന്ന ഭക്ഷണരീതികള്‍ നഗരത്തില്‍ കാണാം. – ഒരുപാടു സസ്യാഹാരശാലകള്‍-ഉഡുപ്പി, ശരവണ ഭവന്‍, പ്യുവര്‍ സൗത്ത്, പൂര്‍ണ സസ്യ ഭക്ഷണശാല തുടങ്ങിയ പ്രാദേശിക സംരംഭങ്ങള്‍- കൂടുതലും മുസ്‌ലിം ഉടമസ്ഥതയിലുള്ള മാംസാഹാരം വിളമ്പുന്ന ഹോട്ടലുകളുമായി മല്‍സരിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു


ഖുര്‍ആന്‍ വചനങ്ങള്‍ പോലെയോ കഅ്ബയുടെ ചിത്രം പോലെയോ ഉള്ള പരിചിതമായ ഇസ്‌ലാമിക അടയാളങ്ങള്‍ ഏതുമില്ലാത്ത, വ്യക്തമായ ഒരു മുസ്‌ലിം പേരു പോലുമോ ഇല്ലാത്ത മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ തന്നെ തിരഞ്ഞെടുത്തത് അദ്ഭുതകരമാണ്. പ്രത്യക്ഷത്തില്‍ തന്നെ ലക്ഷ്യമിടുന്ന ഉത്തരേന്ത്യന്‍ രീതിയില്‍ നിന്നു തെല്ലുമാറിയുള്ള ഹിന്ദുത്വ സാംസ്‌കാരിക, സദാചാര തന്ത്രമാകും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിലുണ്ടാവുക എന്ന് ഇതു സൂചിപ്പിക്കുന്നു.


kuraan
മാംസം ഭക്ഷിക്കുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളും ഈ മാംസാഹാരശാലകളെ ആശ്രയിക്കുന്നുണ്ടെങ്കിലും കോഴിക്കോട്ടെ പുതിയ സസ്യാഹാര ശ്യംഖല നഗരകേന്ദ്രിതമായ ഹിന്ദു കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചിട്ടുണ്ട്. മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ശുദ്ധ അറ്യേന്‍ വിഭവങ്ങള്‍-തുര്‍ക്കി വിഭവമായ മന്തിയും സൗദി അറ്യേന്‍ വിഭവമായ കബ്‌സയും പോലുള്ളവ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ഒരു പ്ലേറ്റില്‍ നിന്നു ഭക്ഷിക്കുന്ന മുസ്‌ലിം പാക്കേജും ചില ഹോട്ടലുകള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്ഷണപരമായ ഈ ഏറ്റുമുട്ടല്‍ ഇതോടെ കൂടുതല്‍ പ്രത്യക്ഷത്തിലാകും. പരസ്പര ഭിന്നമായ രണ്ടു ഭക്ഷണ മണ്ഡലങ്ങളുടെ സൃഷ്ടിയാണ് പുതിയ സാഹചര്യത്തില്‍ കാണാനാവുന്നത്. അന്യര്‍ക്കിടമില്ലാത്ത രണ്ടു വ്യത്യസ്ത സമൂഹങ്ങളെ അശ്രദ്ധമായി സൃഷ്ടിക്കുകയാണ് ഇതു ചെയ്യുന്നത്; അപരവല്‍ക്കരിക്കുകയെന്ന പ്രക്രിയയ്ക്ക് ഭക്ഷണത്തിന്റെ രാഷ്ട്രീയം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് ഇതു സംഭവിക്കുന്നത്.

ഖുര്‍ആന്‍ വചനങ്ങള്‍ പോലെയോ കഅ്ബയുടെ ചിത്രം പോലെയോ ഉള്ള പരിചിതമായ ഇസ്‌ലാമിക അടയാളങ്ങള്‍ ഏതുമില്ലാത്ത, വ്യക്തമായ ഒരു മുസ്‌ലിം പേരു പോലുമോ ഇല്ലാത്ത മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ തന്നെ തിരഞ്ഞെടുത്തത് അദ്ഭുതകരമാണ്. പ്രത്യക്ഷത്തില്‍ തന്നെ ലക്ഷ്യമിടുന്ന ഉത്തരേന്ത്യന്‍ രീതിയില്‍ നിന്നു തെല്ലുമാറിയുള്ള ഹിന്ദുത്വ സാംസ്‌കാരിക, സദാചാര തന്ത്രമാകും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിലുണ്ടാവുക എന്ന് ഇതു സൂചിപ്പിക്കുന്നു. വിശാലമായ സദാചാര ചര്‍ച്ചയ്ക്കിടെ ഉടമസ്ഥതയെന്ന ഘടകം പ്രത്യക്ഷത്തില്‍ അവര്‍ ചര്‍ച്ച ചെയ്തില്ലെങ്കിലും രണ്ടു ഹോട്ടലുകളും മുസ്‌ലിം ഉടമസ്ഥതയിലുള്ളതാണെന്ന് പ്രാദേശികമായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഹിന്ദുത്വത്തിന്റെ ഇരുമുനയുള്ള തന്ത്രത്തിന്റെ ഭാഗമായി ഈ ആക്രമണങ്ങളെ കാണാം-ലൈംഗിക അതിക്രമങ്ങള്‍ക്കുവളംവച്ചുകൊടുക്കുന്ന, ഹിന്ദുശരീരത്തിലേക്ക് അശുദ്ധമായ ഭക്ഷണം കടത്തിവിടുന്ന മുസ്‌ലിംസ്ഥാപനങ്ങളെ പ്രാദേശികതലത്തില്‍ തിരിച്ചറിയുക എന്നതാണ് അത്.


അവസാനമായി ഒരു കാര്യം സൂചിപ്പിക്കട്ടെ. “കിസ് ഓഫ് ലവി”നെ ഉയര്‍ന്ന ജാതി, വര്‍ഗ പ്രതിഭാസമായി വിശേഷിപ്പിക്കുന്ന സൈദ്ധാന്തിക വായനകളും മുദ്രകുത്തലുകളും സ്വീകരിക്കാന്‍ അധികമാരും ഉണ്ടാവില്ല. കാരണം പ്രതിഷേധക്കാരുടെ അതേ സാമൂഹിക വര്‍ഗത്തിലും ജാതിയിലും പെട്ടവരും പ്രതിഷേധത്തെ എതിര്‍ക്കുന്നതിലും പരിഹസിക്കുന്നതിലും തുല്യമായ പങ്കാണു വഹിച്ചത്. ഉയര്‍ന്ന ജാതികളിലും വര്‍ഗങ്ങളിലുമുള്ളവര്‍ സ്വയം കണ്ടെത്തിയ പരിസ്ഥിതിയിലാണ് പാര്‍ക്കുന്നത്; നവീനത്വത്തിന്റെ നവ-സദാചാരത്തെയാണ് അവര്‍ പിന്‍പറ്റുന്നത്. സദാചാര പൊലീസിങ്ങുമായി ബന്ധപ്പെട്ട് എന്നും അവ്യക്തമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ള സി.പി.ഐ.എം മാത്രമാണ് സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടത്. ചരിത്രപരമായ ഒരു കുതിപ്പു തന്നെ നടത്തി സി.പി.ഐ.എം “കിസ് ഓഫ് ലവി”നെ പിന്തുണച്ചു. ഉദ്വേഗഭരിതമായ പൊതു അവബോധത്തെയും ഭരണകൂടത്തെയും അവര്‍ വിമര്‍ശിച്ചു.


kiss-in-islam

വര്‍ത്തമാനകാല ഹിന്ദുത്വത്തിന്റെ രണ്ടു പ്രധാന ഉപാധികളായ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിന്റെയും  ലൈംഗികതയുടെ രാഷ്ട്രീയത്തിന്റെയും ആഴങ്ങളില്‍ നിന്നും നോക്കുകയാണെങ്കില്‍ മുസ്‌ലിം വ്യാപാരത്തെ ഭൗതികമായി അടിച്ചമര്‍ത്തുന്നത് വ്യക്തമായി കാണാന്‍ കഴിയും. അതുകൊണ്ട് പ്രശ്‌നത്തിന്റെ വിപുലമായ വായന നമുക്കു കാണിച്ചുതരുന്ന കാര്യം ഇതാണ്: കാലാകാലങ്ങളായി പരീക്ഷിക്കപ്പെട്ടിട്ടുള്ള ലൈംഗികരാഷ്ട്രീയം, സദാചാര അക്രമം, ഭക്ഷണസംസ്‌കാരം എന്നിവയെ ഉപയോഗിച്ചുകൊണ്ട് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പുതുതായി ശ്രമങ്ങള്‍ ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, “കിസ് ഓഫ് ലവ്” പ്രതിഷേധം, ഹിന്ദുത്വത്തിന്റെ വിപുലീകരിക്കപ്പെട്ട ലൈംഗിക, ഭക്ഷണ രാഷ്ട്രീയത്തിനെതിരെ പ്രത്യക്ഷത്തില്‍തന്നെ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്.

അവസാനമായി ഒരു കാര്യം സൂചിപ്പിക്കട്ടെ. “കിസ് ഓഫ് ലവി”നെ ഉയര്‍ന്ന ജാതി, വര്‍ഗ പ്രതിഭാസമായി വിശേഷിപ്പിക്കുന്ന സൈദ്ധാന്തിക വായനകളും മുദ്രകുത്തലുകളും സ്വീകരിക്കാന്‍ അധികമാരും ഉണ്ടാവില്ല. കാരണം പ്രതിഷേധക്കാരുടെ അതേ സാമൂഹിക വര്‍ഗത്തിലും ജാതിയിലും പെട്ടവരും പ്രതിഷേധത്തെ എതിര്‍ക്കുന്നതിലും പരിഹസിക്കുന്നതിലും തുല്യമായ പങ്കാണു വഹിച്ചത്. ഉയര്‍ന്ന ജാതികളിലും വര്‍ഗങ്ങളിലുമുള്ളവര്‍ സ്വയം കണ്ടെത്തിയ പരിസ്ഥിതിയിലാണ് പാര്‍ക്കുന്നത്; നവീനത്വത്തിന്റെ നവ-സദാചാരത്തെയാണ് അവര്‍ പിന്‍പറ്റുന്നത്. സദാചാര പൊലീസിങ്ങുമായി ബന്ധപ്പെട്ട് എന്നും അവ്യക്തമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ള സി.പി.ഐ.എം മാത്രമാണ് സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടത്. ചരിത്രപരമായ ഒരു കുതിപ്പു തന്നെ നടത്തി സി.പി.ഐ.എം “കിസ് ഓഫ് ലവി”നെ പിന്തുണച്ചു. ഉദ്വേഗഭരിതമായ പൊതു അവബോധത്തെയും ഭരണകൂടത്തെയും അവര്‍ വിമര്‍ശിച്ചു.

രാഷ്ട്രീയപരവും സ്വത്വപരവുമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകള്‍ മനസ്സിലാക്കാത്ത കാര്യം, കേരളത്തില്‍ സംജാതമായിരിക്കുന്ന ഹിന്ദുത്വശക്തികളുടെ ഭീഷണിക്കെതിരെ കൂട്ടായ, വിശാലമായ പ്രതിരോധം അത്യന്താപേക്ഷിതമാണെന്നതാണ്. നിക്ഷിപ്തമായ ഇടതുവിരുദ്ധതയും മതേതര പ്രത്യയശാസ്ത്രത്തിന് എതിരെ നിരന്തരം തുടരുന്ന പരിഹാസവും രണ്ടു എതിര്‍ ആശയങ്ങളെ ചേര്‍ത്തൊട്ടിക്കും. ഹിന്ദുത്വശക്തികളാവും ആത്യന്തികമായി നേട്ടംകൊയ്യുക. ആസന്നമായ ഈ ഭീഷണിക്ക് എതിരെ വിശാലമായ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയും അതിനു കരുത്തു പകരുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്. പ്രത്യേകിച്ചും മുസ്‌ലിം സംഘടനകള്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെടുകയും ഹിന്ദുത്വ ശക്തികള്‍ ഗ്രാമങ്ങളുടെ ഉള്ളിലേക്കു പോലും വഴികള്‍ വെട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍.

എങ്ങനെയായാലും കേരളത്തില്‍ ഇതാദ്യമായി ഹിന്ദുത്വശക്തികള്‍ക്ക് മുസ്‌ലിം സംഘടനകളുടെ പിന്തുണ കിട്ടിയിരിക്കുന്നു; എണ്ണം കൊണ്ടും ശാരീരികമായും. ചുംബനമെന്ന പ്രവൃത്തിയില്‍ മാത്രം ഉറ്റുനോക്കിയ അവര്‍ “കിസ് ഓഫ് ലവ്” പ്രതിഷേധത്തിന്റെ പരിപൂര്‍ണമായ രാഷ്ട്രീയത്തെ തെറ്റായാണു വായിച്ചത്.

(യാസര്‍ അറാഫത്ത് ദല്‍ഹി സര്‍വകലാശാല ഡല്‍ഹി സര്‍വ്വകലാശാലയിലെ ചരിത്രാധ്യാപകന്‍ )

കുറിപ്പുകള്‍

1 കേരളത്തിന്റെ സാംസ്‌കാരം, സമൂഹം, രാഷ്ട്രീയം എന്നിവയില്‍ ദ്രുതഗതില്‍ നടന്നുകൊണ്ടിരിക്കുന്ന റാഡിക്കലൈസേഷനെ കുറിച്ചുള്ള വിശദമായ പഠനത്തിലാണ് ഞാന്‍. “Changing Face of Kerala, Radicalism and Growth of Polarisation in the New Hate Sphere” എന്നാണ് പഠനത്തിന്റെ പേര്. വെട്ടെന്നുതന്നെ അത് പ്രകാശം കാണുമെന്ന് പ്രത്യാശിക്കുന്നു.

2 ചിത്രങ്ങള്‍ ഈ ലിങ്കില്‍ നിന്നാണ് എനിക്ക് ലഭ്യമായത്. http://www.azhimukham.com/news/2455/down-town-calicut-kochi-kiss-lovesangh-parivar-moral-policing-kerala-police-photso (accessed on 2 November 2014).. സംഭവത്തെ കുറിച്ച് വിവിധ ടി.വി ചാനലുകളും പ്രക്ഷേപണം ചെയ്തിരുന്നു.

3 ഈ പ്രസ്താവന സംഘടനയുടെ സെക്രട്ടറിയായ സി.കെ. സുബൈര്‍ സംഘടനയുടെ പ്രസിഡന്റായ പി.എം സാദിക്കലിയുമായിഫേസ്ബുക്കില്‍ പങ്കുവെച്ചതാണ്. അതിനു ശേഷം ഈ ലേഖകനോട് വ്യക്തിപരമായും പറഞ്ഞിരുന്നു.

4 “”The Touch-Able” Kiss of Equality: On Hatred and Injustice” എന്ന തലക്കെട്ടോടെയുള്ള ഒരു കത്തില്‍ അവര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവന്റിനു ശേഷമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. കേരളത്തിലെ ഹിന്ദുത്വവല്‍ക്കരണത്തെ നോക്കിക്കാണും വിധം സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

5. വിവിധ ഹദീസുകളില്‍ “സ്വീകാര്യവും” “അസ്വീകാര്യ”വുമായ സെക്‌സിനെ കുറിച്ചും ശാരീരികമായ ഇടപെടലുകളെ കുറിച്ചും മുള്ള ആശയങ്ങളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഷാഹി അല്‍ ബുഖാരിയുടെ the “Kitab ul-Nikah” (വിവാഹത്തിന്റെ പുസ്തകം) എന്ന ഗ്രന്ഥംം ഈ വിഷയത്തില്‍ മുഖ്യമായ ഒരു ഉപാദാനമാണ്.

6. സ്ത്രീ-പുരുഷ ശരീരങ്ങളുമായി ബന്ധപ്പെട്ട അശുദ്ധിയെ പ്രവാചകന്‍ കൈകാര്യം ചെയ്ത രീതിയെ കുറിച്ചും “രക്തം മൊഴുക്കി”നെ കുറിച്ചുള്ള പുതിയ അര്‍ഥങ്ങളെ അദ്ദേഹം എങ്ങനെയാണ് വിശദീകരിച്ചതെന്നതിനെ കുറിച്ചും സഹി അല്‍ ബുഖാരിയുടെയും സഹി മുസ്‌ലിമിന്റെയും “Kitab ul-Hayd” (ആര്‍ത്തവത്തിന്റെ പുസ്തകം) എന്ന ഗ്രന്ഥത്തില്‍ വളരെ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
7 http://roundtableindia.co.in/index.php?option=com_content&view=article&id=7779%3Ared-is-a-darker-version-of-saffron&catid=119%3Afeature&Itemid=132.

Referencse

Arafath, Yasser P K (2013): “Malabar Muslims: History, Hangover and Silences”, Social Scientist, 41(3/4): 85-94.

Brass, Paul R (2011): The Production of Hindu-Muslim Violence in Contemporary India (Washington: University of Washington Press).

Ghassem-Fachandi, Parvis (2012): Pogrom in Gujarat: Hindu Nationalism and Anti-Muslim Violence in India (New Jersey: Princeton University Press).

Khan, Muhammad Muhsin (trans) (1997): Sahih al-Bukhari (Riyadh: Darussalam Publications).

Osella, C and F Osella (2000): Social Mobility in Kerala: Modernity and Identity in Conflict (London: Sterling).

Roncaglia, Sara (2013): Feeding the City: Work and Food Culture of the Mumbai Dabbawalas (Cambridge: Open Book Publishers).

Siddiqui, Abdul Hamid (trans) (2012): Sahih Muslim (Kindle Edition).