ഗണേഷിനെതിരായ പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്ന് യാമിനി
Kerala
ഗണേഷിനെതിരായ പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്ന് യാമിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2013, 9:32 am

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഭാര്യ യാമിനി തങ്കച്ചി. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് യാമിനി ഫാക്‌സ് അയച്ചു. []

ക്രൈം ബ്രാഞ്ച് എസ്.പി ഉമ ബെഹ്‌റയ്ക്കാണ് ഫാക്‌സ് അയച്ചത്. ഗണേഷിനെതിരായ പരാതിയില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നും അദ്ദേഹത്തിനെതിരെ തുടര്‍ നടപടികള്‍ എടുക്കരുതെന്നുമാണ് ഫാക്‌സില്‍ ആവശ്യപ്പെട്ടത്.

കെ.ബി.ഗണേഷ്‌കുമാറിന്റെ വഴുതക്കാട്ടെ വസതിയും 10 സെന്റ് സ്ഥലവും യാമിനി തങ്കച്ചിയുടെയും രണ്ടു മക്കളുടെയും പേരില്‍ അദ്ദേഹം കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രാറുടെ സാന്നിധ്യത്തിലായിരുന്നു െകെമാറ്റം. പുറമെ 75 ലക്ഷം രൂപയ്ക്കുള്ള മൂന്നു ഡ്രാഫ്റ്റുകളും ഗണേഷ്‌ െകൈമാറി.

വെള്ളയമ്പലത്തെ വസതിയായ അജന്തയില്‍ വച്ചാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ചൈന്നെയിലെ ഫഌറ്റ് വിറ്റ് ഒന്നരക്കോടി രൂപയും ഗണേഷ് യാമിനിക്കും കുട്ടികള്‍ക്കുമായി നല്‍കും. ആറു മാസത്തിനകം ഈ തുക നല്‍കുമെന്നാണ് കരാര്‍.

ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം യാമിനി നല്‍കിയ ഹരജിയും വിവാഹമോചനമാവശ്യപ്പെട്ട് ഗണേഷ് നല്‍കിയ ഹരജിയും പിന്‍വലിച്ചിരുന്നു.

നേരത്തെ യാമിനി തങ്കച്ചിക്കെതിരെ കോടതിയിലും പോലീസിലും നല്‍കിയ പരാതികള്‍ ഗണേഷ് നിരുപാധികം പിന്‍വലിച്ചിരുന്നു. ഇതിനുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

തന്റെ പരാതി പിന്‍വലിക്കുകയാണെന്ന് ഗണേഷ് ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. യാമിനിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതില്‍ കഴിഞ്ഞദിവസം ഗണേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു.