എഡിറ്റര്‍
എഡിറ്റര്‍
എക്‌സ് ബോക്‌സ് വണ്‍ ഇനി ഓഫ്‌ലൈനിലും കളിക്കാം
എഡിറ്റര്‍
Thursday 20th June 2013 1:26pm

xbox-one

മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്ണിന്റെ പോളിസികളില്‍ മാറ്റം വരുത്തി. ഇനിമുതല്‍ ഓഫ്‌ലൈനിലും എക്‌സ് ബോക്‌സ് വണ്‍ ഗെയിം കളിക്കാം. ഇന്റര്‍നെറ്റ് കണക്ഷനില്‍ മാത്രമേ ഗെയിം കളിക്കാവൂ എന്നത് വലിയ പോരായ്മയായി ചിത്രീകരിച്ചിരുന്നു.

സോണിയുടെ പ്ലേസ്റ്റേഷനോടാണ് എക്‌സ് ബോക്‌സ് വണ്‍ ഏറ്റുമുട്ടുന്നത്. 499 ഡോളറാണ് എക്‌സ് ബോക്‌സിന്റെ വില. ഇതോടെ സോണി തങ്ങളുടെ പ്ലേസ്റ്റേഷന്റെ വിലയും പ്രഖ്യാപിച്ചു, 399 ഡോളര്‍ .

Ads By Google

കഴിഞ്ഞ ആഴ്ച്ച നടന്ന ഇലക്ട്രോണിക്‌സ് എക്‌സ്‌പോയില്‍ എക്‌സ് ബോക്‌സ് മികച്ച അഭിപ്രായം നേടിയിരുന്നു.

5 ബില്ല്യന്‍ ട്രാന്‍സിസ്റ്ററും 8 ജിബി റാമുമാണ് എക്‌സ് ബോക്‌സ് വണ്ണിന്റെ പ്രത്യേകത. 8 കോര്‍ സി പി യുവും ബ്ലൂ റേ ഡ്രൈവ് 500 ജിബി സ്റ്റോറേജും ഇതിനുണ്ട്.

റീ ഡിസൈന്‍ഡ് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് എക്‌സ് ബോക്‌സ് നിയന്ത്രിക്കുക. എക്‌സ് ബോക്‌സ് വണ്ണിന്റെ വേഗതയ്ക്കും സൂക്ഷ്മതയ്ക്കും വേണ്ടി കൈനെറ്റ് സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

Advertisement