വടക്കാഞ്ചേരി പീഡനം; പേരാമംഗലം സി.ഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു
Daily News
വടക്കാഞ്ചേരി പീഡനം; പേരാമംഗലം സി.ഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Monday, 7th November 2016, 5:45 pm

തെളിവെടുപ്പിന്റെ പേരില്‍ സി.ഐ മണികണ്ഠന്‍ തന്നെ അപമാനിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു.  മൂന്നു ദിവസം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തില്‍ അപമാനിച്ചു. ലൈംഗിക ചുവയോടെയാണ് സി.ഐ സംസാരിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

തൃശൂര്‍:  വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയെ അപമാനിക്കുകയും കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്ത പേരാമംഗലം സി.ഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഐ.ജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തെളിവെടുപ്പിന്റെ പേരില്‍ സി.ഐ മണികണ്ഠന്‍ തന്നെ അപമാനിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു.  മൂന്നു ദിവസം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തില്‍ അപമാനിച്ചു. ലൈംഗിക ചുവയോടെയാണ് സി.ഐ സംസാരിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

“ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു കൂടുതല്‍ സുഖം? വലുപ്പം എത്രയായിരുന്നു” എന്നത് പോലുള്ള വളരെ മോശമായ ചോദ്യങ്ങളാണ് സി.ഐ തന്നോട് ചോദിച്ചതെന്ന് യുവതി ആരോപിച്ചിരുന്നു.

എന്തിനാണ് വനിതാ സെല്ലില്‍ പരാതികൊടുത്തതെന്നും സി.ഐ ചോദിച്ചിരുന്നതായി യുവതി പറഞ്ഞിരുന്നു. എന്നാല്‍ യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചിരുന്നു.

കേസില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി.എന്‍. ജയന്തനടക്കം നാലുപേരാണ് കുറ്റാരോപിതര്‍. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍.