നേരത്തെ ഈ സേവനം എല്ലാ ഉപയോക്താക്കളും ഒരുപോലെ ലഭ്യമായിരുന്നു. അതേസമയം ഇപ്പോഴും സ്ത്രീകളുടേത് ഉള്‍പ്പെടെയുള്ള ഗ്രോക്ക് നിര്‍മിത അശ്ലീല ചിത്രങ്ങള്‍ എക്സില്‍ സജീവനമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പണമടച്ച ശേഷം ഗ്രോക്കിന്റെ സേവനം തേടുന്നവരുടെ പേരുവിവരങ്ങള്‍ ഫയലില്‍ സൂക്ഷിക്കുമെന്നും എക്‌സ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അശ്ലീല ചുവയുള്ള ചിത്രങ്ങളിലും വീഡിയോകളില്‍ നടപടി ആവശ്യപ്പെട്ട് ഇന്ത്യ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ എക്സിന് നോട്ടീസയച്ചിരുന്നു. നിരോധനം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെഗുലേറ്റര്‍ ഓഫ്കോമിനാണ് യു.കെ സര്‍ക്കാര്‍ കത്തയച്ചത്.
ഗ്രോക്കുമായി ബന്ധപ്പെട്ട എല്ലാ ആഭ്യന്തര രേഖകളും വര്‍ഷാവസാനം വരെ സൂക്ഷിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും നിര്‍ദേശം നല്‍കിയിരുന്നു. ഗ്രോക്കിന്റെ പ്രവര്‍ത്തനം ഡിജിറ്റല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ജനുവരിന് രണ്ടിനാണ് ഗ്രോക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതായിരുന്നു നടപടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യപ്പെടരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നിര്‍ദേശം. എക്സിന്റെ ഇന്ത്യയിലെ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാനും നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
എക്സ് എ.ഐ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടാണ് ഗ്രോക്ക്. ഡിജിറ്റല്‍ ലോകത്ത് വലിയ രീതിയില്‍ ട്രെന്‍ഡുണ്ടാക്കിയ ചാറ്റ്ബോട്ട് കൂടിയാണിത്.
Content Highlight: X to limit Grok-produced AI content to subscribers