എഡിറ്റര്‍
എഡിറ്റര്‍
വിവാദ കവിത നീക്കം ചെയ്ത നടപടിക്കെതിരെ പ്രമുഖര്‍
എഡിറ്റര്‍
Thursday 25th July 2013 2:52pm

rubais

കൊച്ചി: അല്‍ ഖ്വയ്ദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കവിത പിന്‍വലിച്ച കാലിക്കറ്റ് സര്‍വകലാശാല നടപടിക്കെതിരെ പ്രമുഖര്‍.

ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ##റുബായിഷി നെതിരെയുള്ള കുറ്റം തെളിയിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇദ്ദേഹം കുറ്റവാളിയല്ലെന്ന് അമേരിക്ക തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രശസ്ത കവി സച്ചിതാനന്ദന്‍ പറഞ്ഞു.

സര്‍വ്വകലാശാലയുടെ നടപടി അപമാനകരമാണെന്നും കവിതയില്‍ തീവ്രവാദ ബന്ധമുള്ള യാതൊന്നും ഇല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മികച്ച കവിത സിലബസില്‍ നിന്ന് പിന്‍വലിച്ചത് നീതിബോധമില്ലാഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

മാധ്യമങ്ങളില്‍ ആരോപണം വന്നതിനെ തുടര്‍ന്ന് കവിത പിന്‍വലിച്ചത് ന്യായീകരിക്കാനാവില്ലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. റുബായിസിനെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാന്‍ ടി.ടി ശ്രീകുമാറും രംഗത്തെത്തിയിരിന്നു.

ഒരു കവിതയുടെ പേരില്‍ മാധ്യമങ്ങള്‍ ഒരാളെ കൂടി തീവ്രവാദിയാക്കിയെന്നും കഴിഞ്ഞ ദിവസം ടി.ടി ശ്രീകുമാര്‍ പറഞ്ഞിരുന്നു.

കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ ‘ഓഡ് ടു ദ സീ’ എന്ന കവിതയാണ് മാധ്യമങ്ങള്‍ അല്‍ ഖായിദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ അവതരിപ്പിച്ചത്.

നേരത്തേ ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്നു എന്നതാണ് റുബായിഷിനെ തീവ്രവാദിയാക്കാന്‍ മലയാള മാധ്യമങ്ങളെ പ്രേരിപ്പിച്ചത്.

‘ദി ഡിറ്റെയ്‌നീസ് സ്പീക്ക്’ എന്ന റുബായിഷിന്റെ കവിതാ സമാഹരത്തില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫാല്‍ക്ക് പറയുന്നത്, പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് അമേരിക്കയുടെ കൂലിപ്പട്ടാളം റുബായിഷിനെ പിടികൂടുന്നത് എന്നാണ്. യുദ്ധങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയായിരുന്നു റുബായിഷ്.

Advertisement