മത്സരത്തില്‍ മറുപടി ബാറ്റിങ്ങില്‍ ബെംഗളുരുവിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ അത് ടീമിന് മുതലാക്കാന്‍ സാധിച്ചില്ല. അനായാസം വിജയലക്ഷ്യം നേടാമെന്ന് ഉറച്ച് ക്രീസിലെത്തിയ ബെംഗളുരുവിന്റെ മധ്യനിര തകര്‍ന്നതാണ് വിനയായത്.
𝗗𝗼𝘂𝗯𝗹𝗲 𝗦𝘁𝗿𝗶𝗸𝗲! 🔥
2025 Purple Cap winner Amelia Kerr weaves her magic in her very first over 🪄
മുംബൈക്കായി അമേലിയ കെറും നിക്കോള കാരിയും രണ്ട് വിക്കറ്റ് നേടി. ഒപ്പം നാറ്റ് സിവര്‍ ബ്രണ്ട്, ശബ്‌നം ഇസ്മായില്‍, അമന്‍ജോത് കൗര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 154 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ പതറിയ ടീമിനെ സജ്‌ന സജീവന്‍ – നിക്കോള കാരി സഖ്യമാണ് പിടിച്ചുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നാലിന് 67 എന്ന നിലയിലായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍. സജ്‌നയും നിക്കോളയും ചേര്‍ന്ന് ഉയര്‍ത്തിയ 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടീമിന് കരുത്തായത്.
Innings Break!
6⃣9⃣ runs from the last 6⃣ overs for Mumbai Indians, courtesy of Sajeevan Sajana and Nicola Carey 👏💙
മത്സരത്തില്‍ സജ്‌ന 25 പന്തില്‍ 45 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. നിക്കോള 29 പന്തില്‍ 40 റണ്‍സ് സ്‌കോര്‍ ചെയ്തു സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. ഒപ്പം ജി. കമാലിനി (28 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 20) എന്നിവരും മികവ് പുലര്‍ത്തി.
ബെംഗളൂരുവിനായി നാദിന്‍ ഡി ക്ലാര്‍ക്ക് നാല് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി തിളങ്ങി. ലൗറേന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: WPL: Royal Challegers Bengaluru reels off defeat against Mumbai Indians