കഴിഞ്ഞ ദിവസമാണ് 2026 വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള താരലേലം അരങ്ങേറിയത്. 277 താരങ്ങളാണ് താരലലേത്തില്‍ പങ്കെടുത്തത്. ഇതില്‍ 67 താരങ്ങള്‍ അഞ്ച് ടീമുകളിലായി സ്ഥാനമുറപ്പിച്ചു.
സൂപ്പര്‍ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയത്. 3.2 കോടി നല്‍കിയാണ് യു.പി വാറിയേഴ്സാണ് താരത്തെ ടീമിലെത്തിച്ചത്.
UP Warriorz fans, welcome back @Deepti_Sharma06! 👏@UPWarriorz use the RTM card to bring back the all-rounder for INR 3.2 Crore 💰#TATAWPL | #TATAWPLAuction pic.twitter.com/f3Z1gWtgNX
— Women’s Premier League (WPL) (@wplt20) November 27, 2025
അടിസ്ഥാന വിലയായ 50 ലക്ഷമാണ് താരലേലത്തില്‍ ദീപ്തിക്ക് ലഭിച്ചത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ദീപ്തിക്കായി ബിഡ് ചെയ്തത്. എന്നാല്‍ ലേലം ഉറപ്പിക്കും മുമ്പ് വാറിയേഴ്സ് ആര്.ടി.എം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയായിരുന്നു.
ഇതോടെ ദല്‍ഹി ക്യാപ്പിറ്റല്‍സ് 3.2 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. ഈ തുകയ്ക്ക് വാറിയേഴ്സും സമ്മതമറിയിച്ചതോടെ ദീപ്തി യു.പിയില്‍ തന്നെ തുടരുകയായിരുന്നു.
UP ki गलियों mein ek baar fir gunjega vahi naam 💛#UPWarriorz #UttarDega #TATAWPL #TATAWPLAuction pic.twitter.com/NwoYjdI1qz
— UP Warriorz (@UPWarriorz) November 27, 2025
കഴിഞ്ഞ ദിവസം നടന്ന താരലേലത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം തുക സ്വന്തമാക്കുന്ന താരമെന്ന സ്മൃതി മന്ഥാനയുടെ റെക്കോഡ് തകര്‍ക്കാന്‍ ദീപ്തിക്ക് സാധിച്ചില്ല. 2023ല്‍ 3.4 കോടിയാണ് മന്ഥാനയെ സ്വന്തമാക്കാന്‍ ആര്.സി.ബി ചെലവഴിച്ചത്.
Then, now, forever!
#18 is a Royal Challenger and we are screaming! You? 😬#PlayBold #WeAreChallengers #WPL2023 #WPLAuction
— Royal Challengers Bengaluru (@RCBTweets) February 13, 2023
വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും എക്സ്പെന്‍സീവായ താരങ്ങള്‍
(താരം – ടീം – തുക – വര്‍ഷം എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 3.4 കോടി – 2026
ആഷ്ലീ ഗാര്‍ഡ്നര്‍ – ഗുജറാത്ത് ജയന്റ്സ് – 3.2 കോടി – 2023
നാറ്റ് സിവര്‍ ബ്രണ്ട് – മുംബൈ ഇന്ത്യന്‍സ് – 3.2 കോടി – 2023
ദീപ്തി ശര്‍മ – യു.പി വാറിയേഴ്സ് – 3.2 കോടി – 2026*
അമേലിയ കേര് – മുംബൈ ഇന്ത്യന്‍സ് – 3.0 കോടി – 2026*
കഴിഞ്ഞ ദിവസം ദീപ്തി ശര്‍മയടക്കം 11 താരങ്ങളാണ് ലേലത്തില്‍ കോടി രൂപ സ്വന്തമാക്കിയത്. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശിഖ പാണ്ഡേയെ 2.4 കോടിക്കും 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മലയാളി താരം ആശ ശോഭനയെ 1.1 കോടിക്കും സ്വന്തമാക്കി യു.പി വാറിയേഴ്സ് കരുത്ത് കാട്ടി.
മെഗാ താരലേലത്തിന് മുമ്പ് 21കാരിയായ ശ്വേത സെഹ്റാവത്തിനെ മാത്രമാണ് വാറിയേഴ്സ് നിലനിര്‍ത്തിയത്. 50 ലക്ഷമാണ് താരത്തിന് നല്‍കിയത്. ദീപ്തി ശര്‍മയ്ക്ക് പുറമെ സോഫി എക്കല്‍സ്റ്റോണ്‍ അടക്കമുള്ള വമ്പന്‍ പേരുകാരെ ടീം ഓക്ഷന് പൂളിലേക്ക് ഇറക്കി വിട്ടു.
ഇതോടെ 14.5 കോടി രൂപയുമായാണ് വാറിയേഴ്സ് ലേലത്തിനെത്തിയത്. കയ്യിലുള്ള തുക ടീം മികച്ച രീതിയില്‍ വിനിയോഗിക്കുകയും ചെയ്തു.
2026 താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നേടിയ താരങ്ങള്‍
(താരം – ടീം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)
ദീപ്തി ശര്‍മ – യു.പി വാറിയേഴ്സ് – 50 ലക്ഷം – 3.2 കോടി (ആര്.ടി.എം)
അമേലിയ കേര് – മുംബൈ ഇന്ത്യന്‍സ് – 50 ലക്ഷം – 3 കോടി
ശിഖ പാണ്ഡേ – യു.പി വാറിയേഴ്സ് – 40 ലക്ഷം – 2.4 കോടി
സോഫി ഡിവൈന്‍ – ഗുജറാത്ത് ജയന്റ്സ് – 50 ലക്ഷം – 2 കോടി
മെഗ് ലാന്നിങ് – യു.പി വാറിയേഴ്സ് – 50 ലക്ഷം – 1.9 കോടി
ഷിനെല്‍ ഹെന്റി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.3 കോടി
എന്‍. ചാരിണി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.3 കോടി
ഫോബ് ലീച്ച്ഫീല്‍ഡ് – യു.പി വാറിയേഴ്സ് – 50 ലക്ഷം – 1.2 കോടി
ആശ ശോഭന – യു.പി വാറിയേഴ്സ് – 30 ലക്ഷം – 1.1 കോടി
ലോറ വോള്‍വാര്‍ഡ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 30 ലക്ഷം – 1.1 കോടി
ജോര്‍ജിയ വെര്‍ഹാം – ഗുജറാത്ത് ജയന്റ്സ് – 50 ലക്ഷം – 1 കോടി
2026 വനിതാ പ്രീമിയര്‍ ലീഗ് താലലേലത്തിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Content Highlight: WPL: Most expensive bids in WPL history
