ഒടുവില്‍ മിന്നു മണിയ്ക്കും ടീമായി, നേട്ടമുണ്ടാക്കി മലയാളികള്‍; ആകെ 67 താരങ്ങള്‍, ഇതാ കംപ്ലീറ്റ് ലിസ്റ്റ്
WPL
ഒടുവില്‍ മിന്നു മണിയ്ക്കും ടീമായി, നേട്ടമുണ്ടാക്കി മലയാളികള്‍; ആകെ 67 താരങ്ങള്‍, ഇതാ കംപ്ലീറ്റ് ലിസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th November 2025, 10:31 pm

 

2026 വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ച് ടീമുകള്‍. ലേലത്തിന്റെ ഭാഗമായ 277 താരങ്ങളില്‍ 67 പേര്‍ വിവിധ ടീമുകളിലായി ഇടം കണ്ടെത്തി. 211 പേര്‍ അണ്‍സോള്‍ഡായി.

അഞ്ച് ടീമിനുമായി 73 സ്ലോട്ടുകളാണ് ലേലത്തില്‍ ബാക്കിയുണ്ടായിരുന്നത്.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ലേലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 3.2 കോടി രൂപയ്ക്ക് യു.പി വാറിയേഴ്‌സ് ടീമിലെത്തിച്ചു. ആര്‍.ടി.എമ്മിലൂടെയായിരുന്നു തങ്ങളുടെ വജ്രായുധത്തെ യു.പി നിലനിര്‍ത്തിയത്.

ലേലത്തില്‍ ഏറ്റവുമധികം തുകയുമായെത്തിയ വാറിയേഴ്‌സ് തന്നെയാണ് ഏറ്റവുമധികം കോടിപതികളെ ടീമിലെത്തിച്ചത്. അഞ്ച് താരങ്ങളെയാണ് ഒരു കോടിയിലേറെ രൂപ നല്‍കി വാറിയേഴ്‌സ് സ്വന്തമാക്കിയത്.

മലയാളി താരം ആശ ശോഭനയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആശയെ 1.1 കോടിക്കാണ് വാറിയേഴ്‌സ് ടീമിലെത്തിച്ചത്.

സജന സജീവനും ലേലത്തില്‍ തിളങ്ങി. 75 ലക്ഷം രൂപയ്ക്കാണ് 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സജനയെ മുംബൈ ടീമിലേക്ക് തിരികെ കൊണ്ടുവന്നത്.

ആദ്യ ഘട്ടത്തില്‍ അണ്‍സോള്‍ഡായ മിന്നു മണിയെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഒടുവില്‍ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു.

മെഗാ താരലേലത്തില്‍ ഓരോ ടീമും സ്വന്തമാക്കിയ താരങ്ങള്‍

(താരം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)

ദല്‍ഹി ക്യാപ്പിറ്റല്‍സ്

  • ഷിനെല്‍ ഹെന്‌റി ✈️ – 30 ലക്ഷം – 1.3 കോടി
  • എന്‍. ചാരിണി – 30 ലക്ഷം – 1.3 കോടി
  • ലോറ വോള്‍വാര്‍ഡ് ✈️ – 30 ലക്ഷം – 1.1 കോടി
  • സ്‌നേഹ് റാണ – 30 ലക്ഷം – 50 ലക്ഷം
  • മിന്നു മണി – 40 ലക്ഷം – 40 ലക്ഷം
  • ലിസെല്‍ ലീ  ✈️- 30 ലക്ഷം – 30 ലക്ഷം
  • ടാനിയ ഭാട്ടിയ – 30 ലക്ഷം – 30 ലക്ഷം
  • നന്ദിനി ശര്‍മ – 20 ലക്ഷം – 20 ലക്ഷം
  • ദീയ യാദവ് – 10 ലക്ഷം – 10 ലക്ഷം
  • മമത മഡിവാല – 10 ലക്ഷം – 10 ലക്ഷം
  • ലൂസി ഹാമില്‍ടണ്‍ ✈️ – 10 ലക്ഷം – 10 ലക്ഷം

ഗുജറാത്ത് ജയന്റ്‌സ്

  • സോഫി ഡിവൈന്‍ ✈️ – 50 ലക്ഷം – 2 കോടി
  • ജോര്‍ജിയ വെര്‍ഹാം ✈️ – 50 ലക്ഷം – 1 കോടി
  • ഭാര്‍തി ഫുള്‍മലി – 30 ലക്ഷം – 70 ലക്ഷം (ആര്‍.ടി.എം)
  • കേശ്‌വീ ഗൗതം – 30 ലക്ഷം – 65 ലക്ഷം (ആര്‍.ടി.എം)
  • രേണുക സിങ് – 40 ലക്ഷം – 60 ലക്ഷം
  • കിം ഗാര്‍ത് ✈️ – 50 ലക്ഷം – 50 ലക്ഷം
  • യാഷ്ടിക ഭാട്ടിയ – 30 ലക്ഷം – 50 ലക്ഷം
  • ഡാനി വയറ്റ് ✈️ – 50 ലക്ഷം – 50 ലക്ഷം
  • തനുജ കന്‍വര്‍ – 30 ലക്ഷം – 45 ലക്ഷം
  • അനുഷ്‌ക ശര്‍മ – 10 ലക്ഷം – 45 ലക്ഷം
  • രാജേശ്വരി ഗെയ്ക്വാദ് – 40 ലക്ഷം – 40 ലക്ഷം
  • ടിറ്റാസ് സാധു – 30 ലക്ഷം – 30 ലക്ഷം
  • കനിക അഹുജ – 30 ലക്ഷം – 30 ലക്ഷം
  • അയുഷി സോണി – 30 ലക്ഷം – 30 ലക്ഷം
  • ഹാപ്പി കുമാരി – 10 ലക്ഷം – 10 ലക്ഷം
  • ശിവാനി സിങ് – 10 ലക്ഷം – 10 ലക്ഷം

 

മുംബൈ ഇന്ത്യന്‍സ്

  • അമേലിയ കേര്‍ ✈️ – 50 ലക്ഷം – 3 കോടി
  • സജന സജീവന്‍ – 30 ലക്ഷം – 75 ലക്ഷം
  • ഷബ്‌നം ഇസ്‌മൈല്‍ ✈️ – 40 ലക്ഷം – 60 ലക്ഷം
  • നിക്കോള കാരി ✈️ – 30 ലക്ഷം – 30 ലക്ഷം
  • സായ്ക ഇഷാഖ് – 30 ലക്ഷം – 30 ലക്ഷം
  • സംസ്‌കൃതി ഗുപ്ത – 20 ലക്ഷം – 20 ലക്ഷം
  • ത്രിവേണി വസിഷ്ഠ – 20 ലക്ഷം – 20 ലക്ഷം
  • റാഹില ഫിര്‍ദൗസ് – 10 ലക്ഷം – 10 ലക്ഷം
  • പൂനം ഖെന്‍മര്‍ – 10 ലക്ഷം – 10 ലക്ഷം
  • നല്ല റെഡ്ഡി – 10 ലക്ഷം – 10 ലക്ഷം
  • മില്ലി ഇല്ലിങ്‌വെര്‍ത് ✈️ – 10 ലക്ഷം – 10 ലക്ഷം

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

  • ലോറന്‍ ബെല്‍ ✈️ – 30 ലക്ഷം – 90 ലക്ഷം
  • പൂജ വസ്ത്രാകര്‍ – 50 ലക്ഷം – 85 ലക്ഷം
  • അരുന്ധതി റെഡ്ഡി – 30 ലക്ഷം – 75 ലക്ഷം
  • ഗ്രേസ് ഹാരിസ് ✈️ – 30 ലക്ഷം – 75 ലക്ഷം
  • നാദിന്‍ ഡി ക്ലെര്‍ക് ✈️ – 30 ലക്ഷം – 65 ലക്ഷം
  • രാധ യാദവ് – 30 ലക്ഷം – 65 ലക്ഷം
  • ജോര്‍ജിയ വോള്‍ ✈️ – 40 ലക്ഷം – 60 ലക്ഷം
  • ലിന്‍സി സ്മിത് ✈️ – 30 ലക്ഷം – 30 ലക്ഷം
  • ഡയലന്‍ ഹേമലത – 30 ലക്ഷം – 30 ലക്ഷം
  • പ്രേമ റാവത്ത് – 10 ലക്ഷം – 20 ലക്ഷം (ആര്‍.ടി.എം)
  • ഗൗതമി നായിക് – 10 ലക്ഷം – 10 ലക്ഷം
  • പ്രത്യൂഷ കുമാര്‍ – 10 ലക്ഷം – 10 ലക്ഷം

യു.പി വാറിയേഴ്‌സ്

  • ദീപ്തി ശര്‍മ – 50 ലക്ഷം – 3.2 കോടി (ആര്‍.ടി.എം)
  • ശിഖ പാണ്ഡേ – 40 ലക്ഷം – 2.4 കോടി
  • മെഗ് ലാന്നിങ് ✈️ – 50 ലക്ഷം – 1.9 കോടി
  • ഫോബ് ലീച്ച്ഫീല്‍ഡ് ✈️ – 50 ലക്ഷം – 1.2 കോടി
  • ആശ ശോഭന – 30 ലക്ഷം – 1.1 രോടി
  • സോഫി എക്കല്‍സ്റ്റോണ്‍ ✈️ – 50 ലക്ഷം – 85 ലക്ഷം (ആര്‍.ടി.എം)
  • ഡിയാന്‍ഡ്ര ഡോട്ടിന്‍ ✈️ – 50 ലക്ഷം – 80 ലക്ഷം
  • കിരണ്‍ നവ്ഗിരെ – 40 ലക്ഷം – 60 ലക്ഷം (ആര്‍.ടി.എം)
  • ഹര്‍ലീന്‍ ഡിയോള്‍ – 50 ലക്ഷം – 50 ലക്ഷം
  • ക്രാന്തി ഗൗഡ് – 50 ലക്ഷം – 50 ലക്ഷം (ആര്‍.ടി.എം)
  • പ്രതീക റാവല്‍ – 50 ലക്ഷം – 50 ലക്ഷം
  • ക്ലോ ട്രയോണ്‍ ✈️- 30 ലക്ഷം – 30 ലക്ഷം
  • ശില്‍പ ഗിരി – 10 ലക്ഷം – 10 ലക്ഷം
  • സിമ്രാന്‍ ഷെയ്ഖ് – 10 ലക്ഷം – 10 ലക്ഷം
  • ടാര നോറിസ് ✈️ – 10 ലക്ഷം – 10 ലക്ഷം
  • സുമന്‍ മീന – 10 ലക്ഷം – 10 ലക്ഷം
  • ജി. തൃഷ – 10 ലക്ഷം – 10 ലക്ഷം

 

Content Highlight: WPL 2026: Player Auction, Complete List