ഗുജറാത്തിനെ കറക്കി വീഴ്ത്തിയ ഫോര്‍ഫര്‍; ഡബ്ല്യു.പി.എല്ലില്‍ മിന്നും നേട്ടം സ്വന്തമാക്കി ശ്രീ ചരണി
Cricket
ഗുജറാത്തിനെ കറക്കി വീഴ്ത്തിയ ഫോര്‍ഫര്‍; ഡബ്ല്യു.പി.എല്ലില്‍ മിന്നും നേട്ടം സ്വന്തമാക്കി ശ്രീ ചരണി
ശ്രീരാഗ് പാറക്കല്‍
Tuesday, 27th January 2026, 10:35 pm

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയ്ന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം വഡോദരയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് സ്വന്തമാക്കിയത്.

ദല്‍ഹിയുടെ മിന്നും സ്പിന്‍ ബൗളര്‍ ശ്രീ ചരണിയുടെ മികവിലാണ് ഗുജറാത്തിന് 174ല്‍ തളയ്ക്കാനായത്. ഫോര്‍ഫര്‍ നേടിയാണ് ശ്രീ ചരണി മികച്ച പ്രകടനം പുറത്തെടുത്തത്. അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മ (39), ജോര്‍ജിയ വേര്‍ഹാം (11), കനിക അഹൂജ (4), കേശവീ ഗൗതം (2) എന്നിവരെയാണ് താരം കൂടാരം കയറ്റിയത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട.

ഇതോടെ ഒരു വ്യക്തിഗത നേട്ടവും ശ്രീ ചരണി നേടിയിരിക്കുകയാണ്. ഡബ്ല്യു.പി.എല്ലില്‍ തന്റെ ആദ്യ ഫോര്‍ഫര്‍ രേഖപ്പെടുത്താനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാം താരമാകാനാണ് ശ്രീ ചരണിക്ക് സാധിച്ചത്.

അതേസമയം ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ബെത് മൂണിയാണ്. 46 പന്തില്‍ 58 റണ്‍സാണ് താരം അടിച്ചെടുത്തത്. മറ്റാര്‍ക്കും തന്നെ മികച്ച സംഭാവന നല്‍കാന്‍ സാധിച്ചില്ല.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹി ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് നേടിയത്. ലോറ വോള്‍വാട്ടും ജമീമ റോഡ്രിഗസുമാണ് ക്രീസിലുള്ളത്. 14 റണ്‍സ് നേടിയ ഷഫാലി വര്‍മയേയും 11 റണ്‍സ് നേടിയ ലിസെല്ലി ലീയേയുമാണ് ടീമിന് നഷ്ടപ്പെട്ടത്.

Content Highlight: WPL 2026: Sri Charani In Great Milestone In WPL Against Gujarat

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ