ഹര്‍മനും മെഗ് ലാനിങ്ങും വാഴുന്ന സിംഹാസനത്തില്‍ സര്‍പ്രൈസ് എന്‍ട്രി; ഇവള്‍ സ്വന്തമാക്കിയത് തകര്‍പ്പന്‍ നേട്ടം!
Sports News
ഹര്‍മനും മെഗ് ലാനിങ്ങും വാഴുന്ന സിംഹാസനത്തില്‍ സര്‍പ്രൈസ് എന്‍ട്രി; ഇവള്‍ സ്വന്തമാക്കിയത് തകര്‍പ്പന്‍ നേട്ടം!
ശ്രീരാഗ് പാറക്കല്‍
Thursday, 15th January 2026, 10:43 pm

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സും യു.പി വാരിയേഴ്‌സും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ യു.പി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടാനാണ് ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും സാധിച്ചത്.

ടീമിനുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് നാറ്റ് സ്‌കൈവര്‍ ബ്രണ്ടാണ്. 43 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 65 റണ്‍സാണ് താരം അടിച്ചെടുത്തത്. 151.16 എന്ന് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും നാറ്റിന് സാധിച്ചിരിക്കുകയാണ്. ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമാകാനാണ് നാറ്റിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനും യു.പിയുടെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനുമൊപ്പം സ്ഥാനം നേടാനും താരത്തിന് സാധിച്ചു. 10 അര്‍ധ സെഞ്ച്വറികളാണ് മൂവരും ടൂര്‍ണമെന്റില്‍ ഇതുവരെ സ്വന്തമാക്കിയത്.

അതേസമയം യു.പിക്ക് വേണ്ടി ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, സോഫി, ആശാ ശോഭന ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.പി വാരിയേഴ്‌സ് 15 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് ആണ് നേടിയത്.

Content Highlight: WPL 2026: Nat Sciver Brunt In Great Record Achievement In WPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ