വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയ്ന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിലവില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ഗുജറാത്ത് പോയിന്റ് ടേബിളില്‍ നാല് പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ആര്‍.സി.ബിക്കും രണ്ട് വിജയവും നാല് പോയിന്റുമാണ്. നെറ്റ് റണ്‍റേറ്റിന്റെ വ്യത്യാസത്തിലാണ് ഗുജറാത്ത് രണ്ടാമതായത്.
എന്നാല്‍ ഇന്ന് മുംബൈക്കെതിരായ മത്സരത്തില്‍ വിജയം നേടാന്‍ സാധിച്ചാല്‍ ക്യാപ്റ്റന്‍ ആഷ്‌ളി ഗാര്‍ഡണര്‍ക്കും സംഘത്തിനും ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈയുടെ കരുത്തിന് മുന്നില്‍ ഗുജറാത്ത് പിടിച്ച് നില്‍ക്കുമോ എന്ന് കണ്ടറിയേണ്ടി വരും.