കൊളോറാഡോയില്‍ ഇനിമുതല്‍ കഞ്ചാവ് നിയമവിധേയം
World
കൊളോറാഡോയില്‍ ഇനിമുതല്‍ കഞ്ചാവ് നിയമവിധേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2014, 12:15 pm

[]കൊളോറാഡോ:  അമേരിക്കയിലെ കൊളാറാഡോയില്‍ മരിജുവാന(കഞ്ചാവ്) നിയമവിധേയമാക്കി ഉത്തരവിട്ടു. ഇനിമുതല്‍ കൊളോറാഡോയിലുള്ള 21 വയസ്സുകഴിഞ്ഞവര്‍ക്ക് കഞ്ചാവ് ധൈര്യമായി വാങ്ങിക്കാം.

കൊളാറാഡോയിലെ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ഇനിമുതല്‍ കഞ്ചാവ് ലഭിക്കും. ഇതിനായി 348 കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. നിയപ്രകാരം മരിജുവാന ആദ്യം വാങ്ങിച്ചത് ജെസ്സി ഫിലിപ്പ് എന്നയാളാണ്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകരമായാണ് ഇതിനെ കാണുന്നതെന്നാണ് ജെസ്സി പറഞ്ഞത്.

ചരിത്രപരമായ മുഹൂര്‍ത്തമെന്നാണ് മരിജുവാന ആരാധകര്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. 2012 ല്‍ തന്നെ മരിജുവാന നിയമവിധേയമാക്കുന്നതിനായുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചിരുന്നു.

വില്‍പ്പന നിയമവിധേയമക്കാണമെന്ന ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. കോടികളുടെ വരുമാനമാണ് മരിജുവാന വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിവര്‍ഷം 6.7 കോടി ഡോളര്‍ രൂപയുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പുതിയ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവും  വിവിധയിടങ്ങളില്‍ നടക്കുന്നുണ്ട്. അമേരിക്കയിലെ മറ്റിടങ്ങളില്‍ കൂടി പുതിയ നിയമം എത്തണമെന്ന് ചിലര്‍ പറയുമ്പോള്‍ യുവാക്കളെ ലഹരിക്കടിമപ്പെടുത്തുന്നതാണ് പുതിയ നിയമം എന്നാണ് മറ്റ് ചിലരുടെ വാദം.

മരിജുവാന ഉപയോഗം വിവിധ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇവര്‍ പറയുന്നു.