നാസി ആരാധകനായ ഗോള്‍വാള്‍ക്കറെ മോദി സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്ന് ലോകമറിയണം; കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ ട്വീറ്റിനെതിരെ വിനോദ് കെ. ജോസ്
national news
നാസി ആരാധകനായ ഗോള്‍വാള്‍ക്കറെ മോദി സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്ന് ലോകമറിയണം; കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ ട്വീറ്റിനെതിരെ വിനോദ് കെ. ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 5:13 pm

ന്യൂദല്‍ഹി: നാസി ആരാധകനായ ഗോള്‍വാള്‍ക്കറിനെ മോദി സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്ന കാര്യം ലോകം അറിയണമെന്ന് ദ കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്.

കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ ജന്മവാര്‍ഷികം ആശംസിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിനോദ് കെ. ജോസിന്റെ വിമര്‍ശനം.

ജൂതന്മാര്‍ക്ക് നേരെ ഹിറ്റ്‌ലര്‍ നടത്തിയ ചെയ്തികളെ വാഴ്ത്തിപ്പാടിയ, നാസി ആരാധകനായ ഗോള്‍വാള്‍ക്കറെ മോദി സര്‍ക്കാര്‍ ആഘോഷിക്കുന്ന വിവരം ലോകമറിയണം.


ജൂതന്മാരെ തുടച്ചുനീക്കിയ ഹിറ്റ്ലറുടെ ജര്‍മനിയെ അയാള്‍ ആരാധിച്ചു. അത് ഹിന്ദുസ്ഥാന്‍ കണ്ടുപഠിക്കേണ്ട നല്ല പാഠമാണെന്ന് പറയുകയും ചെയ്തു. ഫാസിസ്റ്റുകള്‍ എല്ലാ രൂപത്തിലും വരും, വിനോദ് ജോസ് പറഞ്ഞു.

സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ ഈ ഔദ്യോഗിക ട്വീറ്റിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്.

മഹാനായ ചിന്തകനും പണ്ഡിതനും ശ്രദ്ധേയ നേതാവുമായ എം.എസ് ഗോള്‍വാള്‍ക്കറെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രചോദനത്തിന്റെ ഉറവിടമായി തുടരുകയും തലമുറകളെ നയിക്കുകയും ചെയ്യും എന്നായിരുന്നു മന്ത്രാലയത്തിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: World must know that Modi govt is celebrating a Nazi admirer, Golwalkar