ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; ഇത് വരെ മരിച്ചവരുടെ എണ്ണം 5,08,078
COVID-19
ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; ഇത് വരെ മരിച്ചവരുടെ എണ്ണം 5,08,078
ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 9:08 am

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി.

1,04,08,433 പേര്‍ക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 56,64,407 പേരാണ് രോഗമുക്തി നേടിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കാണിത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നില്‍. 26,81,811 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇന്ത്യയില്‍ ഇത് വരെ 5,67,536 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ 1,28,783പേരാണ് മരിച്ചത്. ഇന്ത്യയില്‍ മരണങ്ങള്‍ 16,904ആയി. ബ്രസീലില്‍ 58,385 പേരാണ് മരിച്ചത്.

മെക്‌സികോയിലും പാകിസ്താനിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മെക്‌സികോയില്‍ 2,20,657 പേര്‍ക്കും പാകിസ്താനില്‍ 2,06,512 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ