ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സിനിമാ വ്യവസായത്തില്‍ വിപ്ലവം പോലെ: രുക്മിണി വസന്ത്
Indian Cinema
ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സിനിമാ വ്യവസായത്തില്‍ വിപ്ലവം പോലെ: രുക്മിണി വസന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th November 2025, 5:07 pm

ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നത് സിനിമാ വ്യവസായത്തില്‍ പുതിയ വിപ്ലവം കൊണ്ടുവരുന്നതിന് തുല്യമാണെന്ന് നടി രുക്മിണി വസന്ത്. താനൊരു ബോളിവുഡ് സിനിമ പ്രേമിയാണെന്നും അതുപോലെ നിരവധി ദക്ഷിണേന്ത്യന്‍ താരങ്ങളും ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രുക്മിണി പറയുന്നു.

‘കൂടാതെ നിരവധി ഹിന്ദി സിനിമാ അഭിനേതാക്കള്‍ ദക്ഷിണേന്ത്യന്‍ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ബോളിവുഡ് കലാകാരന്മാരുടേയും ദക്ഷിണേന്ത്യന്‍ അഭിനേതാക്കളുടേയും ഒത്തു ചേരല്‍ ചലച്ചിത്ര വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചേക്കാം. രണ്ട് വ്യവസായങ്ങളിലേയും കലാകാരന്മാരുടെ സഹകരണം ഇന്ത്യന്‍ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്,’ രുക്മിണി പറയുന്നു.

അവിടെ അരക്ഷിതാവസ്ഥ ഉണ്ടാകില്ലെന്ന് മാത്രമല്ല പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും വികാരം ഉടലെടുക്കുമെന്നും അതുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ നടന്മാര്‍ ഹിന്ദി സിനിമകളിലും ബോളിവുഡ് നടന്മാര്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലും പ്രവര്‍ത്തിക്കുന്നതെന്നും നടി പറഞ്ഞു. ചലച്ചിത്ര വ്യവസായത്തിന് ഇത് നല്ലൊരു മാതൃകയാണെന്നും രുക്മിണി കൂട്ടിച്ചേര്‍ത്തു.

സൗത്ത് ഇന്ത്യയില്‍ നിലവില്‍ സെന്‍സേഷനായി മാറിയ താരമാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന രുക്മിണി വസന്ത് പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു.

എന്നാല്‍ ഹേമന്ത് എം. റാവു സംവിധാനം ചെയ്ത സപ്ത സാഗര ദാച്ചേ എലോ എന്ന സിനിമയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. സൈഡ് എ, സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ സിനിമയില്‍ രക്ഷിത് ഷെട്ടിയാണ് നായകവേഷത്തിലെത്തിയത്. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണാണ് രുക്മിണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയിലെ പ്രകടനത്തിനും രുക്മിണി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

Content highlight: Working together in Bollywood and South Indian cinema is like a new revolution in the film industry: Rukmini Vasant