കോഴിക്കോട് മണ്ണിടിച്ചിലിൽ അതിഥി തൊഴിലാളി മരിച്ച സംഭവം; ഫ്ലാറ്റ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ തീരുമാനം
Kerala News
കോഴിക്കോട് മണ്ണിടിച്ചിലിൽ അതിഥി തൊഴിലാളി മരിച്ച സംഭവം; ഫ്ലാറ്റ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 9:32 am

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് നിർമാണപ്രവർത്തങ്ങൾക്കിടെ ഉണ്ടായ മണ്ണിടിച്ചിലിൽ അഥിതി തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫ്ലാറ്റ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ തീരുമാനം. ഫ്ലാറ്റ് ഉടമകളായ റീ ഗേറ്റ് ബിൽഡേഴ്സിന്റെ പെർമിറ്റാണ് റദ്ദാക്കുക. നെല്ലിക്കോട് നടക്കുന്ന നിർമാണം നിർത്തിവെക്കുന്നതിനുള്ള സ്റ്റോപ്പ് മെമോ നൽകുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചതായി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.

ചട്ടങ്ങൾ കാറ്റിൽ പരാതിയുള്ള നിർമാണങ്ങൾ അനുവദിക്കില്ലെന്ന് മേയർ വ്യക്തമാക്കി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അപകടം നടന്ന സ്ഥലത്ത് നിർമാണങ്ങൾ നടത്തരുതെന്ന് പറഞ്ഞിരുന്നെന്നും പെർമിറ്റ് നൽകിയിരുന്നില്ലെന്നും നഗരസഭാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു കെട്ടിട നിർമാണം നടന്നത്.

ഇതിലാണിപ്പോൾ കോർപറേഷന്റെ നടപടി ഉണ്ടായിരിക്കുന്നത്. റീ ഗേറ്റ് ബിൽഡേഴ്സിന്റെ പെർമിറ്റ് രാധക്കുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചിരിക്കുകയാണ്. ഇന്ന് തന്നെ കോർപറേഷൻ ഇതുമായി ബന്ധപ്പെട്ട നിർമാണം നടക്കുന്ന സ്ഥലത്തെത്തി റീ ഗേറ്റ് ബിൽഡേഴ്സിന് സ്റ്റോപ്പ് മെമോ നൽകുമെന്നും മേയർ പറഞ്ഞു.

ഇന്നലെയായിരുന്നു കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് ഭാഗത്ത് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു അതിഥി തൊഴിലാളിക്ക് മണ്ണിനടിയിൽപ്പെട്ട മരണപ്പെട്ടിരുന്നു. . പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്.   കെട്ടിടനിർമാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മൂന്ന് അതിഥി തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.

ഫ്ലാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും തങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. അശാസ്ത്രീയമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

 

 

Content Highlight: worker dies in Kozhikode landslide; Decision to cancel permits of flat owners