ജയരാജനും സതീഷ് ചന്ദ്രനും ജയിക്കും; ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് ബെറ്റ്, പണം സുഹൃത്തിന്റെ ശസ്ത്രക്രിയയ്ക്ക്
D' Election 2019
ജയരാജനും സതീഷ് ചന്ദ്രനും ജയിക്കും; ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് ബെറ്റ്, പണം സുഹൃത്തിന്റെ ശസ്ത്രക്രിയയ്ക്ക്
ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 2:01 pm

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലും കാസര്‍ഗോഡും യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ജയം പ്രവചിച്ച് ബെറ്റ് വെച്ച് ഫേസ്ബുക്ക് സുഹൃത്തുക്കള്‍. ബഷീര്‍ എടപ്പാള്‍, നിയാസ് മലബാരി, അഷ്‌ക്കര്‍.കെ എന്നിവരാണ് ബെറ്റ് വെച്ചത്. കാസര്‍ഗോഡ് ഉണ്ണിത്താന്‍ ജയിച്ചാല്‍ 25000 അക്കൗണ്ടിലിടാം എന്ന് നിയാസ് മലബാരിയോടും വടകരയില്‍ തോറ്റാല്‍ ഒരു ലക്ഷം രൂപ തരാം എന്ന് ബഷീര്‍ എടപ്പാളിനോടുമാണ് അഷ്‌ക്കര്‍.കെ ബെറ്റ് വെച്ചത്.

വടകരയിലും കാസര്‍ഗോഡും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റതോടെ അഷ്‌ക്കര്‍.കെ ബെറ്റില്‍ തോറ്റു. എന്നാല്‍ ഫേസ്ബുക്ക് സുഹൃത്തക്കളായ മൂന്നു പേരുടെയും തീരുമാനപ്രകാരം ബെറ്റില്‍ വെച്ച പണം മറ്റൊരു ഫേസ് ബുക്ക് സുഹൃത്തായ റാഫിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഒന്നേക്കാള്‍ ലക്ഷം രൂപ സൂഹൃത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി.

നിയാസ് മലബാരി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്നും സഹായിക്കാന്‍ പറ്റുന്നവര്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അക്കൗണ്ട് ഡീറ്റൈല്‍സ് അടക്കം നിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പ്

വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal

ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA

എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്

കാസറഗോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍

ജയിക്കില്ല,ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍

എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്

രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 125000 (ഒരു
ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന ഗടഡ പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)

ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം.