പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുതെന്ന് മധ്യപ്രദേശ് മന്ത്രി
India
പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുതെന്ന് മധ്യപ്രദേശ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd July 2012, 2:04 pm

ഇന്‍ഡോര്‍: ഇന്ത്യന്‍ സംസ്‌കാരത്തിന് ഇണങ്ങുന്ന തരത്തില്‍ ഇവിടുത്തെ സ്ത്രീകള്‍ പെരുമാറണമെന്ന് മധ്യപ്രദേശ് വ്യവസായ മന്ത്രി കൈലാഷ് വിജൈവാര്‍ഗിയ. ഗുവാഹത്തി സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശനത്തിനിടയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. []

സ്ത്രീകളുടെ ഫാഷനും ജീവിതരീതിയും പെരുമാറ്റവും സ്വഭാവവും ഇന്ത്യന്‍  സംസ്‌കാരത്തിന് അനുസൃതമാകണം. മറ്റുള്ളവരെ പ്രലോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവര്‍ക്ക് ആദരവ് തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ സ്ത്രീകള്‍ പുരുഷന്മാരെ പ്രലോപിപ്പിക്കുന്ന വസ്ത്രങ്ങളാണ് അണിയുന്നത്. ഇത് സമൂഹം വഴിതെറ്റാനിടയാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.