മുംബൈ: വനിതാ ക്രിക്കറ്റിന് ലഭിക്കുന്ന ആരാധനമുതലാക്കാന്‍ ബി.സി.സി.ഐ തയാറെടുക്കുന്നു. ഐ.പി.എല്‍ മാതൃകയില്‍ വനിതാ ക്രിക്കറ്റിലും ട്വന്റി-20 ലീഗ് തുടങ്ങാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.
വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മുന്നേറ്റവും പുരുഷ താരങ്ങള്‍ക്ക് ലഭിച്ചിരുന്ന അതേ ആരാധക പിന്തുണ പുതുതായി വനിതാ ക്രിക്കറ്റിന് ലഭിക്കുന്നതുമാണ് ബി.സി.സി.ഐയെ വനിതകള്‍ക്കായി ട്വന്റി-20 ലീഗ് ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.
ഐ.പി.എല്‍ മാതൃകയില്‍ വനിതകള്‍ക്കായി ട്വന്റി-20 ലീഗ് ആരംഭിക്കുന്ന കാര്യം പ്രാരംഭ ചര്‍ച്ചയിലാണെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും മുന്‍ ഇന്ത്യന്‍ നായികയുമായ ഡയാന എഡുല്‍ജി പറഞ്ഞു. അഞ്ച് ടീമുകളെ ഉള്‍പ്പെടുത്തി ലീഗ് നടത്തുന്ന കാര്യമാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്.
Read it ഞാന്‍ ആവര്‍ത്തിക്കുന്നു; ഭാര്യയുമൊത്തുള്ള ചിത്രം വീണ്ടും ഷെയര്‍ ചെയ്ത് മതമൗലികവാദികള്‍ക്ക് ഇര്‍ഫാന്‍ പത്താന്റെ കിടിലന്‍ മറുപടി
ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തിയ മുന്നേറ്റവും സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഹര്‍മന്‍പ്രീത് കൗര്‍ നേടിയ സെഞ്ചുറിയും വനിതാ താരങ്ങള്‍ക്ക് പുരുഷതാരങ്ങള്‍ക്ക് തുല്യമായ പ്രശസ്തിയാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. നാളെയാണ് വനിതാ ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വനിതകള്‍ക്കായി ബിഗ് ബാഷ് ലീഗ് ആരംഭിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളായ മന്‍പ്രീത് കൗറും സ്മൃതി മന്ദനയും നിലവില്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നുണ്ട്.
