ഷീജ ചെത്തും കള്ളും ജീവിതവും
രോഷ്‌നി രാജന്‍.എ

 

കേരളത്തിലെ ആദ്യത്തെ സ്ത്രീ കള്ളു ചെത്ത് തൊഴിലാളിയാണ് ഷീജ. കണ്ണൂര്‍ ജില്ലയിലെ കണ്ണവം പന്നിയോട് സ്വദേശി. കള്ളു ചെത്തുതൊഴിലാളിയായ ഭര്‍ത്താവ് ജയകുമാറിന് അപകടം പറ്റിയപ്പോഴാണ് ഷീജ കത്തിയും കുടവുമെടുത്തിറങ്ങിയത്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ മാത്രമല്ല ഞങ്ങളെക്കൊണ്ടിതൊക്കെ പറ്റുമെന്ന് ചെത്തിക്കൊണ്ട് പറയും ഷീജ. വെള്ളാരം കല്ലിന്റെ പൊടിയില്‍ ഉരച്ച് മൂര്‍ച്ച കൂട്ടിവെച്ച കത്തികള്‍ അരയില്‍ ഉറപ്പിച്ചുകെട്ടി ഷീജ ചെത്തിയെടുക്കുന്ന കള്ളിനുമാത്രമല്ല ആ ജീവിതത്തിനും നല്ല മധുരവും ലഹരിയുമുണ്ട്.

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.