ടെന്നീസ് റാങ്കിംഗ്; ആദ്യ പത്തില്‍ നിന്ന് സെറീന പുറത്ത്
Tennis
ടെന്നീസ് റാങ്കിംഗ്; ആദ്യ പത്തില്‍ നിന്ന് സെറീന പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th November 2020, 10:55 pm

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായി തോല്‍വികളില്‍ റാങ്കിംഗില്‍ തിരിച്ചടി നേരിട്ട് ഇതിഹാസ താരം സെറീന വില്യംസ്. പുതിയ റാങ്കിങ് പ്രകാരം വനിതാതാരങ്ങളുടെ റാങ്കിങ്ങില്‍ സെറീന 11-ാം സ്ഥാനത്താണ്.

തുടര്‍ച്ചയായ തോല്‍വികളാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ ആദ്യ പത്തില്‍ നിന്നും പുറത്താക്കിയത്. ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്തായ ശേഷം സെറീന ഒരു ടൂര്‍ണമെന്റിലും പങ്കെടുത്തിട്ടില്ല.

ഇതും റാങ്കിംഗില്‍ പ്രതിഫലിച്ചു.

സെറീനയെ മറികടന്ന് യുവതാരം ആര്യന സബലെന്‍ക പത്താംസ്ഥാനത്തെത്തി. ലിന്‍സ് ഓപ്പണില്‍ കിരീടം നേടിയതോടെയാണ് സബലെന്‍ക ആദ്യ പത്തിലെത്തിയത്.

യു.എസ്. ഓപ്പണും ഫ്രഞ്ച് ഓപ്പണും കൈവിട്ടിട്ടും ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്. സിമോണ ഹാലെപ്പ് രണ്ടാമതും നവോമി ഒസാക്ക മൂന്നാമതുമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Women’s Tennis Rankings Serena Williams