വിശാലമായ കരിമ്പ് പാടങ്ങൾ നിറഞ്ഞ ഇടമാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ല. കരിമ്പ് പാടങ്ങളിൽ ജോലി ചെയ്യാനായി നിരവധി തൊഴിലാളികൾ ഇവിടേക്ക് കുടിയേറുന്നതും സാധാരണയാണ്. എന്നാൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി കരിമ്പ് പാടങ്ങളിൽ ചിന്തപ്പെട്ട സ്ത്രീകളുടെ ചോരയുടെ കണക്ക് പലപ്പോഴായി കുഴിച്ച് മൂടപ്പെട്ടിരിക്കുകയാണ്.
പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം പല ദേശീയ മാധ്യമങ്ങളിലും വന്ന ഒരു വർത്തയെക്കുറിച്ചാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പ് പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ജോലിയിൽ ആർത്തവം ഒരു തടസ്സമാകാതിരിക്കാൻ വേണ്ടി തങ്ങളുടെ ഗർഭപാത്രം എടുത്ത് കളയുന്ന ശസ്ത്രക്രിയക്ക് വിധേയരായിരിക്കുകയാണ്.
അതാകട്ടെ ഒന്നും രണ്ടുമല്ല 843 സ്ത്രീ തൊഴിലാളികൾ! ഞെട്ടലോടെയല്ലാതെ ഈ വാർത്ത കേൾക്കാൻ സാധിക്കില്ല. എന്നാൽ ഞെട്ടാൻ വരട്ടെ 2024 ലെ മാത്രം കണക്കാണിത്. അതായത് അതിന് മുമ്പും ഇത് നടന്നിട്ടുണ്ട്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്.
Content Highlight: Women in Beed who cut off their wombs for food; Lives squeezed by poverty