ഉന്നാവോ ലൈംഗികാതിക്രമണം: പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു
national news
ഉന്നാവോ ലൈംഗികാതിക്രമണം: പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 7:31 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗികാതിക്രമത്തിനിരയാക്കിയതിന് പിന്നാലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

11.10ന് പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതം സംഭവിച്ച പെണ്‍കുട്ടി 11.40ഓടെ മരിക്കുകയായിരുന്നു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ ഇന്നലെ രാത്രിയായിരുന്നു വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.