പരീക്ഷയെഴുതുന്നതിനായി വീട്ടില്‍നിന്നിറങ്ങിയ യുവതി തലയ്ക്ക് വെട്ടേറ്റ നിലയില്‍
Kerala
പരീക്ഷയെഴുതുന്നതിനായി വീട്ടില്‍നിന്നിറങ്ങിയ യുവതി തലയ്ക്ക് വെട്ടേറ്റ നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 9:56 am

കോട്ടയം: പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനെയാണ് (26) വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായാണ് യുവതി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയത്.

രാവിലെ അഞ്ചോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ 150 മീറ്റര്‍ അകലെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.

പരീക്ഷയ്ക്ക് പോകുന്നതിനിടെ ആരോ അടിക്കുകയായിരുന്നെന്നാണ് യുവതിയുടെ മൊഴി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ നടക്കാനിറങ്ങിയവരാണ് വഴിയില്‍ കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലാ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

റ്റിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകട നില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റുമാനൂര്‍ സ്വദേശികളായ റ്റിന്റുവിന്റെ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Women Attacked In Pala