പെൺകുട്ടികളെ ശല്യം ചെയ്തപ്പോൾ ചോദ്യം ചെയ്തു; യുവതിക്ക് നേരെ അക്രമം
national news
പെൺകുട്ടികളെ ശല്യം ചെയ്തപ്പോൾ ചോദ്യം ചെയ്തു; യുവതിക്ക് നേരെ അക്രമം
ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 10:34 pm

ക​ണ്ണൂ​ർ: പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യു​വ​തി​ക്കു​നേ​രേ അ​ക്ര​മം. പയ്യാമ്പലം ബീച്ചിൽ വെച്ചാണ് സംഭവം. ഗുരുതരമായി പ​രി​ക്കേ​റ്റ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നിയായ യുവതിയെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.വീഴ്ച്ചയിൽ കൈ​യെ​ല്ല് പൊ​ട്ടി​യ യു​വ​തി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നുകാ​രി​യും സു​ഹൃ​ത്തും പയ്യാമ്പലത്ത് സം​സാ​രി​ച്ചു​കൊണ്ടിരിക്കുമ്പോൾ ഇ​വ​രു​ടെ സ​മീ​പ​ത്താ​യി ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും വ​ന്നി​രു​ന്നു. ഈ​സ​മ​യം ബു​ള്ള​റ്റി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യുവതി യു​വാ​ക്ക​ളുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതരായ ഇവർ യുവതിക്കും സു​ഹൃ​ത്തി​നും​ നേർക്ക് അസഭ്യം പറയുകയും ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇ​തി​നി​ടെ യുവതിയെ താ​ഴേ​യ്ക്ക് ത​ള്ളി​യി​ടു​കായും ചെയ്തു. ഇ​തി​നു​ശേ​ഷം അ​ക്ര​മി​കൽ തങ്ങളുടെ ബൈക്കിൽ കയറി ഓടിച്ച് പോയി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ​ക്ക​ൽ മു​ക്ക​ണ്ണ​ൻ ഹൗ​സി​ൽ എം. ​ന​വാ​സ്, പാ​പ്പി​നി​ശേ​രി എം​.എം. ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തെ കെ. ​ഹൗ​സി​ൽ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

വാ​ഹ​ന​ത്തി​ന്‍റെ നമ്പർ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പോ​ലീസ് നടത്തിയ അന്വേഷണത്തിൽ ഉ​ട​മ​യെ ക​ണ്ടെ​ത്താനായെങ്കിലും ഇയാളുടെ സു​ഹൃ​ത്തു​ക്ക​ളാ​ണ് വാ​ഹ​ന​വു​മാ​യി പോ​യ​തെ​ന്നു വ്യ​ക്ത​മാ​യി. ഇതിനെ തു​ട​ർ​ന്ന് പോ​ലീ​സ് മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​പ്പി​നി​ശേ​രി​യി​ൽ വ​ച്ച് ഇരുവരെയും പിടികൂടുന്നത്.