'നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ'; പൃഥ്വിക്കുള്ള മീനാക്ഷിയുടെ പിറന്നാളാശംസയില്‍ വര്‍ഗീയ പരാമര്‍ശവുമായി സ്ത്രീ
cyber abuse
'നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ'; പൃഥ്വിക്കുള്ള മീനാക്ഷിയുടെ പിറന്നാളാശംസയില്‍ വര്‍ഗീയ പരാമര്‍ശവുമായി സ്ത്രീ
ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 5:24 pm

കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ 38ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ബാല താരം മീനാക്ഷിയും താരത്തിന് ജന്മദിനാശംകളുമായി എത്തിയിരുന്നു.

ഇരുവരും ഒന്നിച്ച് അഭിനയിച്ച അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് ഫേസ്ബുക്കില്‍ വര്‍ഗീയ കമന്റുമായി ഒരു സ്ത്രീ എത്തി.

ശ്യാമള എന്ന പേരിലെ പ്രൊഫൈലാണ് വര്‍ഗീയ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. ‘നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ’, എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമള എഴുതിയ കമന്റ്.

ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ഇവരുടെ കമന്റിന് കീഴില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.

പ്രതിഷേധവുമായി നിരവധിപേര്‍ എത്തിയതോടെ കമന്റ് പിന്‍വലിച്ച് സ്ത്രീ തടിതപ്പി. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട്, പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.

പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തിയത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Woman with communal comment on Meenakshi’s birthday greetings to Prithvi In FB