ബീഹാറിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗം
India
ബീഹാറിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th July 2025, 3:32 pm

പാട്ന: ബീഹാറിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗം. ബീഹാറിലെ ബോധ് ഗയയിൽ ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിനിടെ ബോധം നഷ്ടപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം നഷ്ടപ്പെട്ട യുവതിയെ ആംബുലൻസ് ഡ്രൈവറും സഹായിയുമാണ് ബലാത്സംഗം ചെയ്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 24 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്ത് വരുന്നത്. ജൂലൈ 24 ന് ബോധ് ഗയയിൽ നടന്ന റിക്രൂട്ട്മെന്റിലെ കായിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ യുവതിയെ സ്ഥലത്ത് നിർത്തിയിട്ട ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിപ്പെട്ടതായി പൊലീസ് പറഞ്ഞു.

‘ജൂലൈ 24 ന്, ബോധ് ഗയയിലെ ബി.എം.പിയിൽ ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് നടക്കുന്നതിനിടെ യുവതി ബോധരഹിതയായി വീണു. അവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിയതിന് പിന്നാലെ ആംബുലൻസ് ഡ്രൈവറും ഒരു ടെക്നീഷ്യനും തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടു. ആദ്യം ഞങ്ങൾ ഇരയുടെ വൈദ്യപരിശോധന നടത്തി. പിന്നാലെ പ്രതികളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു,’ സിറ്റി എസ്.പി രാമാനന്ദ് കുമാർ കൗശൽ പറഞ്ഞു.

 

Content Highlight: Woman who fell unconscious at Bihar Home Guard recruitment drive ‘raped’ inside ambulance by driver and technician