പുരുഷ ദമ്പതികളുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറായി ഫ്രഞ്ച് യുവതി
World
പുരുഷ ദമ്പതികളുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറായി ഫ്രഞ്ച് യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2013, 10:53 am

[]പാരീസ്: ##സ്വവര്‍ഗാനുരാഗികളായ പുരുഷ ദമ്പതിമാരുടെ ദത്ത് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറായി ഫ്രഞ്ച് യുവതി. ഒരു ഫ്രഞ്ച് വെബ്‌സൈറ്റിലാണ് യുവതി പരസ്യം നല്‍കിയിരിക്കുന്നത്.

130 ഡോളര്‍ നല്‍കിയാല്‍ സ്വവര്‍ഗരതിക്കാരായ പുരുഷ ദമ്പതിമാരുടെ ദത്ത് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാമെന്ന് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. []

29 വയസ്സുള്ള ആരോഗ്യവതിയായ അമ്മയാണ് ഞാന്‍. നഴ്‌സായി ജോലി ചെയ്യുന്നു. ഞാന്‍ എന്റെ മുലപ്പാല്‍ പുരുഷ ദമ്പതികളുടെ കുഞ്ഞുങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു. എന്നാണ് പരസ്യത്തിലെ ഉള്ളടക്കം.

ഒരു ദിവസം പത്ത് തവണ മുലയൂട്ടുമെന്നും യുവതി പരസ്യത്തില്‍ പറയുന്നു. പരസ്യം നല്‍കിയ യുവതി  സ്വമനസ്സാലെയാണ് മുലയൂട്ടലിന് തയ്യാറായിരിക്കുന്നതെന്ന് വെബ്‌സൈറ്റ് അധികൃതര്‍ അറിയിച്ചു.

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതോടെ സ്വവര്‍ഗ ദമ്പതികള്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നുണ്ട്.