പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി 23കാരി; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്
national news
പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി 23കാരി; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th July 2021, 8:42 am

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷക്കായി കൊലപ്പെടുത്തി യുവതി. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23കാരി കൊലപ്പെടുത്തിയത്.

സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐ.പി.സി. 100ാം വകുപ്പ് പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ തമിഴ്‌നാട് പൊലീസ് വിട്ടയച്ചു.

ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു യുവാവ് ശ്രമിച്ചത്.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ യുവതി തള്ളിമാറ്റി. അടുത്തുണ്ടായിരുന്ന പാറയില്‍ തലയിടിച്ചു വീണ ഇയാള്‍ മരിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സ്വയംരക്ഷക്കായി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തില്‍ യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ചില പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Woman kills the person tried to rape in Tamilnadu, Police release her with station bail