തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ വിമർശനം. തൃശൂർ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചത്.
ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു വിവാദത്തിന്നാസ്പദമായ സംഭവം. നടയ്ക്കൽ സമർപ്പിക്കാനുള്ള കഥളി പഴവുമായെത്തിയ സ്ത്രീ നേരെ ശ്രീകോവിലിൽ പ്രവേശിക്കുകയായിരുന്നു.