എഡിറ്റര്‍
എഡിറ്റര്‍
‘പിടിച്ചിരുന്നോ വിമാനത്തിന്റെ ചിറക് പോയി’; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുലിന്റെ കിടിലന്‍ ട്വീറ്റ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
എഡിറ്റര്‍
Wednesday 27th September 2017 2:06pm

 

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്തെത്തിയതിനു പിന്നാലെ മോദിയേയും ജെയ്റ്റ്‌ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയത്.


Also Read: എല്ലാ ഇന്ത്യക്കാര്‍ക്കും ദാരിദ്രം നല്‍കാനാണ് ജെയ്റ്റ്‌ലിയുടെ ശ്രമം; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവിന്റെ ലേഖനം


‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ നഷ്ടമായിരിക്കുകയാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലേഖനമെഴുതിയതിന് പിന്നാലെയാണ് രാഹുല്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് രംഗത്തെത്തിയത്.

ഇന്ത്യന്‍എക്‌സ്പ്രസിലെ യശ്വന്ത് സിന്‍ഹയുടെ ലേഖനം ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. രാഹുലിന്റെ ട്വീറ്റ് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം ആയിരത്തിലധികം റീ ട്വീറ്റുകളും ലൈക്കുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.


Dont Miss: ‘റോഹിങ്ക്യകളെ അനുകൂലിച്ചാല്‍ ബി.ജെ.പി എം.പിയായാലും ഞങ്ങള്‍ രാജ്യദ്രോഹിയാക്കും’ വരുണ്‍ഗാന്ധി രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി


‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ യശ്വന്ത് സിന്‍ഹയെഴുതിയ ലേഖനത്തില്‍ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങള്‍ പൂര്‍ണ്ണ പരാജയമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ജെയ്റ്റ്‌ലിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ അത് രാജ്യത്തോടുള്ള കടമ നിറവേറ്റാതിരിക്കലാകുമെന്നും സിന്‍ഹ പറയുന്നു. തന്റെ നിലപാടുകള്‍ ബി.ജെ.പി നേതാക്കളുമായി പങ്കുവെച്ചിരുന്നെന്നും എന്നാല്‍ അവരെല്ലാം സംസാരിക്കാന്‍ ഭയപ്പെടുകയാണെന്നും സിന്‍ഹ ലേഖനത്തിലൂടെ പറഞ്ഞിരുന്നു.

Advertisement