വിംബിള്‍ഡണ്‍ : സെറീന- റഡ്വാന്‍സ്‌ക ഫൈനല്‍
DSport
വിംബിള്‍ഡണ്‍ : സെറീന- റഡ്വാന്‍സ്‌ക ഫൈനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2012, 9:58 am

ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ സെറീന- റഡ്വാന്‍സ്‌ക പോരാട്ടത്തിന് കളമൊരുങ്ങി.

രണ്ടാം സീഡായ ബലാറസിന്റെ വിക്ടോറിയ അസാരങ്കയെ കടുത്ത മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനല്‍ ടിക്കറ്റ് നേടിയത്(6-3,7-6). ജര്‍മ്മനിയുടെ ആഞ്ചലീക്ക കെര്‍ബറെ 6-3, 6-4 ന് പരാജയപ്പെടുത്തി പോളണ്ടിന്റെ അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയും ഫൈനലില്‍ പ്രവേശിച്ചു.

സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്. ഇതിനു മുമ്പ് നാലുവട്ടം  ആറാം സീഡായ സെറീന വിംബിള്‍ഡണ്‍ കപ്പില്‍ മുത്തമിട്ടിട്ടുണ്ട്. 24 എയ്‌സുകളും 45 വിന്നറുകളുമാണ് സെമിയില്‍  അമേരിക്കയുടെ കറുത്ത മുത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നത്.

ഫൈനലില്‍ സെറീനയുടെ എതിരാളിയായ റഡ്വാന്‍സ്‌കയും മോശക്കാരിയല്ല. 73 വര്‍ഷത്തിന് ശേഷം ഒരു ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന പോളിഷ് താരമാണ് മൂന്നാം സീഡ്കാരിയായ റഡ്വാന്‍സ്ക. ആദ്യമായി ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റിന്റെ സെമി കളിക്കുന്ന സമ്മര്‍ദ്ദമൊന്നും റഡ്വാന്‍സ്‌കയ്ക്ക് ഉണ്ടായിരുന്നില്ല. അത്രയക്ക് ആധികാരികമായിരുന്നു ആ വിജയം.