എജ്ജാതി തുടക്കം, കന്നി വിക്കറ്റ് നായകനെ വീഴ്ത്തികൊണ്ട്; കിവീസ് വേട്ടതുടങ്ങി
Cricket
എജ്ജാതി തുടക്കം, കന്നി വിക്കറ്റ് നായകനെ വീഴ്ത്തികൊണ്ട്; കിവീസ് വേട്ടതുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 8:25 am

ന്യൂസിലന്‍ഡ്-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സെഡോണ്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

22-year-old Will O’Rourke gets that first Test wicket out of the way in his third over ✅

👉 https://t.co/S8tTDHON3G | #NZvSA pic.twitter.com/78KrpFrOUC

— ESPNcricinfo (@ESPNcricinfo) February 12, 2024

മത്സരത്തില്‍ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് താരം വില്‍ ഒ റൂര്‍ക്ക്. സൗത്ത് ആഫ്രിക്കന്‍ നായകന്‍ നെല്‍ ബ്രാന്‍ഡിനെ പുറത്താക്കിക്കൊണ്ടാണ് കിവീസ് താരം തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 13 ഓവറില്‍ ആയിരുന്നു വില്ലി വിക്കറ്റ് സ്വന്തമാക്കിയത്. 38 പന്തില്‍ 25 റണ്‍സുമായാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ പുറത്തായത്.

വില്ലിക്കുപുറമേ രചിന്‍ രവീന്ദ്ര രണ്ട് വിക്കറ്റും മാറ്റ് ഹെന്റി, നെല്‍ വാഗ്‌നെര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

റെയ്‌നാര്‍ഡ് വാന്‍ ടോണ്ടര്‍ 71 പന്തില്‍ 32 റണ്‍സും സുബയര്‍ ഹംസ 99 പന്തില്‍ 20 റണ്‍സും കീഗ പീറ്റേഴ്‌സ് ആറ് പന്തില്‍ രണ്ടു റണ്‍സും ക്‌ളൈഡ് ഫോര്‍ടൂന്‍ റണ്‍സൊന്നും നേടാതെയും പുറത്താവുകയായിരുന്നു.

നിലവില്‍ 56 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. ഡേവിഡ് ബെഡിഹാം 86 പന്തില്‍ 25 റണ്‍സും റൗന്‍ ഡി സ്വാര്‍ഡ് 35 പന്തില്‍ 16 റണ്‍സുമായി ക്രീസില്‍ ഉണ്ട്.

Content Highlight: Will O’Rourke gets that first Test wicket