ഇംഗ്ലണ്ടിനെതിരെ ആരിറങ്ങും; സ്‌ക്വാഡില്‍ വീണ്ടും സംശയം
Sports News
ഇംഗ്ലണ്ടിനെതിരെ ആരിറങ്ങും; സ്‌ക്വാഡില്‍ വീണ്ടും സംശയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 8:55 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ പരിക്ക് മൂലം പുറത്തായിരിക്കുകയാണ്. താരത്തിന് പകരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാനും അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പുതിയ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്ന് രഞ്ജി ട്രോഫി സീസണുകളില്‍ 100ന് മുകളില്‍ ശരാശരി നേടിയ ശേഷമാണ് മാനേജ്മെന്റ് താരത്തിന് ടീമില്‍ ഇടം നല്‍കിയത്.

രാജ്കോട്ട് മത്സരത്തില്‍ കെ.എല്‍. രാഹുല്‍ പുറത്തായതോടെ സര്‍ഫറാസ് കളിക്കളത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ബി.സി.സിയുടെ ഒരു വൃത്തം ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും പങ്കുവെച്ചിരുന്നു.

‘കെ.എല്‍. രാഹുലിനെ കളിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം കുറിക്കും,’ ഇന്ത്യന്‍ എക്സ്പ്രസിനോട് ഒരു വൃത്തം സ്ഥിരീകരിച്ചു.

എന്നാല്‍ നിലവിലെ സാഹചര്യങ്ങലനുസരിച്ച് വിരാട് കോഹ്‌ലിക്ക് പകരമായി വന്ന് രചത് പാടിദാറിന് പകരം സാധ്യതാ പട്ടികയിലുള്ളവര്‍ക്കും ടീമില്‍ എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

Content Highlight: Doubt again in the Indian squad against England