മഹാരാഷ്ട്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ? ആദിത്യ താക്കറെയുടെ മറുപടി ഇങ്ങനെ
national news
മഹാരാഷ്ട്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ? ആദിത്യ താക്കറെയുടെ മറുപടി ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 12:02 am

മുംബൈ: പ്രത്യയശാസ്ത്രപരമായി വ്യത്യസ്തത പുലര്‍ത്തുന്ന ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തിന് ജനങ്ങളെ ശ്രദ്ധിച്ച് മുന്നിലുള്ള വഴി രൂപപ്പെടുത്താന്‍ കഴിയുമെന്ന് ആദിത്യ താക്കറെ.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാളും മുഖ്യമന്ത്രി ഉദവ് താക്കറെയുടെ മകനുമാണ് 29 കാരനായ ആദിത്യ താക്കറെ.

” താഴ്മയുള്ളവരായിരുന്ന് ജനങ്ങളെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം… നമ്മുടെ അടുത്ത് വരുന്ന അത്രയും ആളുകളെ നമ്മള്‍ ശ്രദ്ധിക്കണം.” മൂന്ന് കക്ഷി സര്‍ക്കാര്‍ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം എന്‍ഡി.ടിവിയോട് പറഞ്ഞു.

‘മുഖ്യമന്ത്രിയില്‍ നിന്ന് എനിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് ഒന്നും ഞാന്‍ കേട്ടിട്ടില്ല. ഔദ്യോഗിക വഴിയിലൂടെയാണ് ഞാന്‍ ഇത് കേട്ടത്,’ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറാനുള്ള സാധ്യത കണ്ട ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കു വരുമെന്ന് അഭ്യൂഹങ്ങളുള്ള യുവനേതാവായിരുന്നു ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ. എന്നാല്‍ ഉദ്ധവ് മുഖ്യമന്ത്രിയായതിനു ശേഷവും ആദിത്യ താക്കറെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ആദിത്യ താക്കറെ തന്റെ പേരില്‍ മാറ്റം വരുത്തിയത് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രശംസയ്ക്കു കാരണമായിരിന്നു. ‘ആദിത്യ രശ്മി ഉദ്ധവ് താക്കറെ’ എന്നായിരുന്നു സഭയില്‍ അദ്ദേഹം തന്റെ പേരായി പറഞ്ഞത്. അമ്മയുടെ പേര് അച്ഛന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു ആദിത്യ ചെയ്തത്.

രാഷ്ട്രീയം ഒരു അടിത്തറ നിലനിര്‍ത്തുകയും കുടുംബം നമുക്ക് സംസ്‌കാരം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സംഭാവനകള്‍ അംഗീകരിക്കണമെന്ന് ആദിത്യ താക്കറെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളോളം ഘടകകക്ഷിയായിരുന്ന ബി.ജെ.പിയെ തള്ളിയാണ് ശിവസേന എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.