ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉമ്മവെയ്ക്കും, നിങ്ങള്‍ക്കെന്നെ തടയാന്‍ പറ്റുമോ? വാരാന്ത്യ കര്‍ഫ്യൂ ലംഘിച്ച് ദമ്പതികള്‍; അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്
national news
ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉമ്മവെയ്ക്കും, നിങ്ങള്‍ക്കെന്നെ തടയാന്‍ പറ്റുമോ? വാരാന്ത്യ കര്‍ഫ്യൂ ലംഘിച്ച് ദമ്പതികള്‍; അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 7:52 am

ന്യൂദല്‍ഹി: ദല്‍ഹിയിലെ വീക്കെന്റ് കര്‍ഫ്യൂ ലംഘിച്ച ദമ്പതികള്‍ക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. മാസ്‌ക് വെയ്ക്കാതെ കാറില്‍ സഞ്ചരിച്ച ഇവരെ പൊലീസ് തടഞ്ഞുനിര്‍ത്തുകയും ഇതിന് പിന്നാലെ ദമ്പതികള്‍ പൊലീസിനോട് മോശമായി പെരുമാറുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു. ഇവരുടെ കയ്യില്‍ കര്‍ഫ്യൂ പാസും ഇല്ലായിരുന്നു.

പങ്കജ് ഗുപ്ത, അഭ ഗുപ്ത എന്നിവരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. പൊലീസിനോട് ഇവര്‍ തര്‍ക്കിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

”ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉമ്മവെയ്ക്കും. നിങ്ങള്‍ക്കെന്നെ തടയാന്‍ പറ്റുമോ?” വീഡിയോയില്‍ സ്ത്രീ പൊലീസിനോട് ചോദിക്കുന്നതായി കാണാം. രണ്ടു പേരും മാസ്‌ക് ധരിക്കാതെയാണ് നില്‍ക്കുന്നത്.

പങ്കജ് ഗുപ്തയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അഭയ്‌ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ദല്‍ഹിയില്‍ കൊവിഡ് അതി രൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കാറിനുള്ളില്‍ യാത്ര ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: “Will Kiss Husband”: Delhi Couple Misbehaves With Cops Over Curfew Check