അസം ഉദാഹരണമാണ്, ഉത്തര്‍പ്രദേശിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: ആവശ്യമായി വരുമ്പോള്‍ അസം മാതൃകയിലുള്ള പൗരത്വ പട്ടിക ഉത്തര്‍പ്രദേശിലും കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ്. അസമില്‍ നടപ്പിലാക്കിയത് വളരെ പ്രധാനപ്പെട്ടതും ധീരവുമായ നടപടിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രയോഗി ആദിത്യനാഥ് പറഞ്ഞു.
‘ആദ്യ ഘട്ടത്തില്‍ അസമില്‍ നടപ്പിലാക്കി. അവിടെ നടപ്പിലാക്കിയ രീതി ഞങ്ങള്‍ക്ക് മുന്നിലൊരു മാതൃകയാണ്. അവരുടെ അനുഭവം ഉപയോഗിച്ച് ഘട്ടം ഘട്ടമായി ഉത്തര്‍പ്രദേശിലും നടപ്പിലാക്കാന്‍ കഴിയും. ദേശസുരക്ഷയെ സംബന്ധിച്ചെടുത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്. പാവങ്ങളുടെ അവകാശങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ എന്‍.ആര്‍.സിയ്ക്ക് സാധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഹരിയാനയില്‍ പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ, ഹൈക്കോടതി മുന്‍ ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഖട്ടര്‍ ഹരിയാനയിലും എന്‍.ആര്‍.സി കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ നല്‍കാനുമായി ഇവര്‍ക്ക് 120 ദിവസത്തെ സമയമാണ് ഗവണ്മെന്റ് നല്‍കിയിരിക്കുന്നത്.