2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തും: അമിത് ഷാ
Madhya Pradesh Election
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തും: അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 10:00 am

ഭോപ്പാല്‍: 2019 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്‍കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. 2018 ല്‍ നിയമസഭയിലേക്കും 2019 ല്‍ ലോക്‌സഭയിലേക്കും നിങ്ങള്‍ ബി.ജെ.പിയെതെരഞ്ഞെടുക്കുകയാണങ്കില്‍ ഈ രാജ്യത്തെ എല്ലാ നുഴഞ്ഞുകയറ്റുക്കാരായ കുടിയേറ്റക്കാരെയും ഞങ്ങള്‍ നാടുകടത്തും.”

ALSO READ: അഞ്ചരക്കോടി തന്ന ദിലീപിനോട് എ.എം.എം.എ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം: മഹേഷ്

ആസാമില്‍ തങ്ങള്‍ 40 ലക്ഷത്തോളം കുടിയേറ്റക്കാരെ കണ്ടെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും ദിഗ് വിജയ് സിംഗും ചോദിച്ചത് അവര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തോ എന്നാണ്. കോണ്‍ഗ്രസും, എസ്.പിയും, ബി.എസ്.പിയും വോട്ട് ബാങ്കാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ബി.ജെ.പി രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.

230 സീറ്റുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 28 നാണ് നടക്കുന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

WATCH THIS VIDEO: