തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കും; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ശ്രീശാന്ത്
national news
തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കും; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ശ്രീശാന്ത്
ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 10:10 am

മുംബൈ: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കോണ്‍ഗ്രസിന്റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു.

‘ഞാന്‍ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അതില്‍ ഒരു സംശയവും വേണ്ട.’

നേരത്തെ ബി.ജെ.പിയുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശശി തരൂരിനോടായിരുന്നു ശ്രീശാന്ത് ഇങ്ങനെ പറഞ്ഞിരുന്നത്.

ഐ.പി.എല്ലില്‍ ഒത്തുകളിയാരോപിച്ച് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ താരത്തിന്റെ വിലക്ക് ബി.സി.സി.ഐ വെട്ടിച്ചുരുക്കിയിരുന്നു. ഇത് പ്രകാരം 2020 സെപ്തംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാം.

WATCH THIS VIDEO: