'മോദിയായിരിക്കും അവിടത്തെ പ്രതിഷ്ഠ'; പ്രാര്‍ത്ഥനഗീതത്തിന് പിന്നാലെ മോദിയ്ക്കായി ക്ഷേത്രം പണിയുമെന്ന് ബി.ജെ.പി എം.എല്‍.എ
national news
'മോദിയായിരിക്കും അവിടത്തെ പ്രതിഷ്ഠ'; പ്രാര്‍ത്ഥനഗീതത്തിന് പിന്നാലെ മോദിയ്ക്കായി ക്ഷേത്രം പണിയുമെന്ന് ബി.ജെ.പി എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Sunday, 24th May 2020, 7:44 pm

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി ക്ഷേത്രം പണിയുമെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എ ഗണേഷ് ദജോഷി. ‘മോദി പ്രാര്‍ത്ഥന’ പുറത്തിറക്കിയതിന് ശേഷമായിരുന്നു എം.എല്‍.എയുടെ പ്രഖ്യാപനം.

‘മോദി ദേശീയ നേതാവല്ല, ലോകനേതാവാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥന പുറത്തിറക്കുന്നതില്‍ അപാകതയില്ല. ഇനി ക്ഷേത്രവും പണിയും’

തന്റെ വീട്ടില്‍ ദൈവങ്ങളുടെ ചിത്രത്തിന് സമീപം മോദിയുടെ ചിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1999 മുതല്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണിന് ശേഷം ക്ഷേത്രനിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോരാളികളെ ആദരിക്കുന്നതിനായി ജോഷി വെള്ളിയാഴ്ച മോദി പ്രാര്‍ത്ഥന പുറത്തിറക്കിയിരുന്നു.

ഡോ. രേണു പന്താണ് പ്രാര്‍ത്ഥനാഗീതം രചിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: