പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം വഹിക്കാന്‍ ഇനിയില്ല: ഗുലാം നബി ആസാദ്
national news
പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം വഹിക്കാന്‍ ഇനിയില്ല: ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 7:57 pm

ന്യൂദല്‍ഹി: പാര്‍ട്ടിയില്‍ ഇനി ഏതെങ്കിലും സ്ഥാനത്ത് താനുണ്ടാകില്ലെന്ന് ഗുലാം നബി ആസാദ്. രാജ്യസഭാംഗമെന്ന നിലയില്‍ തന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

‘ഞാനിപ്പോള്‍ സ്വതന്ത്രനാണ്. എന്നെ ഇനി എവിടേയും കാണാം. പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനം വഹിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു.

1975 ല്‍ ജമ്മു കശ്മീര്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു താനെന്നും പാര്‍ട്ടിയില്‍ പല സ്ഥാനങ്ങളും വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിരവധി പ്രധാനമന്ത്രിമാര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു’, ഗുലാം നബി ആസാദ് പറഞ്ഞു.

ജീവനുള്ള കാലത്തോളം താന്‍ പൊതുപ്രവര്‍ത്തനരംഗത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് തന്റെ പ്രവര്‍ത്തനമെന്നും ആസാദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will be seen at many places, I am free now: Ghulam Nabi Azad