രാഷ്ട്രീയ പ്രവേശനം; പുതുവര്‍ഷ രാവില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് ആരാധകരോട് രജനീകാന്ത്
South Indian Politics
രാഷ്ട്രീയ പ്രവേശനം; പുതുവര്‍ഷ രാവില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് ആരാധകരോട് രജനീകാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2017, 10:18 am

 

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് ഈമാസം 31ന് അറിയിക്കുമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധക സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. അതിന് ജനപിന്തുണ മാത്രം പോര, തന്ത്രങ്ങളും ആവശ്യമാണെന്ന് ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് രജനി പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച രജനിയുടെ തീരുമാനം ആരാധക സംഗമത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ചെന്നൈയിലെ കോടമ്പക്കത്ത് രജനിയുടെ പരിപാടി നടക്കുന്ന വേദിയില്‍ നിരവധിപേരാണ് തടിച്ചുകൂടിയത്. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ജനങ്ങളേക്കാളേറെ താല്‍പര്യം മാധ്യമങ്ങള്‍ക്കാണെന്നും രജനി പ്രസംഗത്തിനിടെ പറഞ്ഞു.

ഇന്നുമുതല്‍ ഡിസംബര്‍ 31വരെയാണ് ആരാധക സംഗമം. എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് രജനീകാന്തിനെ കാണാന്‍ കഴിയുക. ദിവസം ആയിരം പേരാണ് ഈ സംഗമത്തില്‍ പങ്കെടുത്തു.