എഡിറ്റര്‍
എഡിറ്റര്‍
നികുതിവെട്ടിപ്പ്; കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍
എഡിറ്റര്‍
Thursday 2nd November 2017 3:56pm


കൊച്ചി: നികുതി വെട്ടിക്കാന്‍ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് നടന്‍ ഫഹദ് ഫാസില്‍ മറുപടി നല്‍കി. വാഹനത്തിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്നാണ് താരം മോട്ടോര്‍ വാഹന വകുപ്പിന് മറുപടി നല്‍കിയത്.


Also Read: ‘രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ട്’; കേരളത്തിലത് വിലപ്പോവില്ലെന്ന് കമല്‍ഹാസന്‍


70 ലക്ഷം വില വരുന്ന ഇ ക്ലാസ് ബെന്‍സാണ് ഫഹദ് നികുതി ലാഭിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പോണ്ടിച്ചേരിയില്‍നിന്ന് എന്‍.ഒ.സി ലഭിച്ചാലുടന്‍ രജിസ്ട്രേഷന്‍ മാറ്റുമെന്ന് താരം ഫഹദ് പറഞ്ഞു.

നേരത്തെ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിന് പിന്നാലെ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നത്.

ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍മാത്രം പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് കണ്ടെത്തിയിരുന്നത്.


Dont Miss: തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തി; നടപടിയെടുക്കണം; മന്ത്രിക്കെതിരെ സി.പി.ഐ കേന്ദ്ര നേതൃത്വം


വ്യാജമേല്‍വിലാസം ഉപയോഗിച്ചാണ് ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നടരടി.

സിനിമാ താരം അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഒന്നരലക്ഷം രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. ഇതാണ് പലരും വാഹനം മറ്റുള്ളവരുടെ വ്യാജവിലാസങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

Advertisement