''എന്റെ ഭാര്യയെ തോല്‍പ്പിച്ചില്ലേ? ഞാന്‍ തന്ന പണം തിരികെ തരൂ''; തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റപ്പോള്‍ വോട്ട് ചെയ്യാന്‍ നല്‍കിയ പണം തിരികെ ചോദിച്ച് ഭര്‍ത്താവ്, വീഡിയോ
national news
''എന്റെ ഭാര്യയെ തോല്‍പ്പിച്ചില്ലേ? ഞാന്‍ തന്ന പണം തിരികെ തരൂ''; തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റപ്പോള്‍ വോട്ട് ചെയ്യാന്‍ നല്‍കിയ പണം തിരികെ ചോദിച്ച് ഭര്‍ത്താവ്, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 6:04 pm

ഹൈദരാബാദ്: സ്ഥാനാര്‍ഥിയായ ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വോട്ട് ചെയ്യാന്‍ ഗ്രാമവാസികള്‍ക്ക് നല്‍കിയ പണം തിരികെ ചോദിച്ച് ഭര്‍ത്താവ്. തെലങ്കാനയിലെ സുര്യപേട്ട് ജില്ലയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സംഭവം.

പ്രഭാകര്‍ എന്നയാളുടെ ഭാര്യ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഭാര്യയെ വിജയിപ്പിക്കുന്നതിനായി പ്രഭാകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രഭാകറിന്റെ ഭാര്യ തോറ്റു.

Money back policy. A contestant who lost the sarpanch elections is demanding that voters return the amount he had distributed.

Posted by Ch Sushil Rao on Monday, 28 January 2019


തുടര്‍ന്നാണ് വോട്ടു ചെയ്യാന്‍ ആളുകള്‍ക്ക് കൊടുത്ത പണം പ്രഭാകര്‍ തിരിച്ചു ചോദിച്ചത്. ഇയാള്‍ പണം തിരിച്ചു ചോദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

“”നിങ്ങള്‍ എന്റെ ഭാര്യയെ തോല്‍പ്പിച്ചില്ലേ? ഞാന്‍ തന്ന പണം തിരികെ തരൂ””- എന്നാണ് ഇയാള്‍ പറയുന്നത്. സൂര്യാപേട്ട് ജില്ലയിലെ ജാജിറെഡ്ഢിഗുഡം വില്ലേജിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.


അന്വേഷണം ആരംഭിച്ചതായും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ പറഞ്ഞു. രണ്ട് ഘട്ടമായി നടന്ന തെലങ്കാന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്.